9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 5, 2024
September 5, 2024
September 4, 2024
September 3, 2024
September 2, 2024
August 27, 2024
August 16, 2024
August 13, 2024
August 10, 2024

അടുക്കളയില്‍ പത്രം വായിച്ചിരുന്ന ഭാര്യയെ തലയ്ക്ക് വെട്ടി കൊ ലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്

Janayugom Webdesk
പട്ടിക്കാട്
November 1, 2022 12:21 pm

ഭാര്യയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണാറ മണ്ടന്‍ചിറ ഇടപ്പാറ വീട്ടില്‍ ഇവി ബേബിയുടെ ഭാര്യ എല്‍സി (72) യെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കളയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന എല്‍സിയെ പിന്നിലൂടെ എത്തിയ ബേബി യാതൊരു പ്രകോപനവും കൂടാതെയാണ് അക്രമിച്ചത്. 

വെട്ടേറ്റ് പുറത്തേക്ക് ഓടിയ എല്‍സിയെ പിന്‍തുടര്‍ന്ന ബേബിയെ സമീപവാസികള്‍ തടഞ്ഞ് നിര്‍ത്തിയെങ്കിലും, പ്രതി റോഡില്‍ വച്ച് വീണ്ടും എല്‍സിയുടെ തലയില്‍ വെട്ടി. ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചു. 12 ഓളം സ്റ്റിച്ചുകളും ഉണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് എല്‍സിയിപ്പോള്‍. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി എല്‍സിയുടെ മൊഴിയെടുത്തു. സ്ഥിരം മദ്യപനായ പ്രതി കൃത്യം നടത്തുന്ന സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. കൈക്കോടാലി, വെട്ടുകത്തി, പുല്ല്‌വെട്ടി തുടങ്ങിയ ആയുധങ്ങള്‍ പ്രതിയുടെ കൈയ്യില്‍ നിന്ന് പൊലീസ് കണ്ടെത്തി.

Eng­lish Summary:The hus­band tried to kill his wife
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.