ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യയും മകളും ഭാര്യയുടെ അമ്മയും കൂടെ തീകൊളുത്തി കൊന്നു. പി കന്തസ്വാമിയാണ് കൊല്ലപ്പെട്ടത്. ഇയാൾ കെട്ടിട നിർമ്മാണ കരാറുകാരനാണ്. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ ജീവനഗറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ കന്തസ്വാമിയുടെ ഭാര്യ അങ്കമ്മാള്‍, മകള്‍, അങ്കമ്മാളിന്റെ മാതാവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അങ്കമ്മാളിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്. പുലർച്ചെ കന്തസ്വാമിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് ദേഹത്ത് തീപിടർന്ന നിലയിൽ കണ്ടത്. നാട്ടുകാർ എല്ലാവരും കൂടെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് അങ്കമ്മാള്‍ പൊലീസിനോട് പറഞ്ഞത്.
അങ്കമ്മാളിനെ ഒഴിവാക്കി മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കാനായിരുന്നു ഇയാളുടെ തീരുമാനം. പിന്നീട് ഇവർ തമ്മിൽ ഇതിനെ ചൊല്ലി വാക്കുതർക്കമുണ്ടായിരുന്നു. തുടർന്നാണ് ഭർത്താവിനെ കൊലപ്പെടുത്താൻ അങ്കമ്മാൾ പദ്ധതിയിട്ടത്. സംഭവ ദിവസം കന്തസ്വാമി മാത്രമേ വീട്ടിലുണ്ടായിരുന്നുവെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി അങ്കമ്മാളും മകളും രാവിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് അര്‍ധരാത്രിയോടെ അങ്കമ്മാള്‍ അമ്മയോടൊപ്പം തിരിച്ചെത്തി കൊല നടത്തിയതിന് ശേഷം ഓടിരക്ഷപ്പെടുകയയിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.