Web Desk

ന്യൂഡല്‍ഹി

December 02, 2020, 10:56 am

കോവിഡ് വാക്സിൻ എല്ലാവർക്കും ആവശ്യമില്ലെന്ന് ഐസിഎംആർ

Janayugom Online

രാജ്യത്തെ മുഴുവൻ പേർക്കും വാക്സിൻ കുത്തിവെപ്പെടുക്കേണ്ട ആവശ്യമില്ലെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കോവിഡ് രോഗം ബാധിച്ചവർക്കും ഭേദമായവർക്കും വാക്സിൻ എടുക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ഡോ. ഭാർഗവയും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും വ്യക്തമാക്കി.

വാക്സിനേഷന് മുമ്പ് ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തേണ്ട ആവശ്യമില്ലെന്ന് ലോക ആരോഗ്യ സംഘടന നിർദേശം നൽകിയിരുന്നു. രോഗവ്യാപനത്തിന്റെ ശൃംഖല തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യം. വാക്സിൻ നൽകേണ്ടവർക്ക് മാത്രം നൽകിയാൽ തന്നെ കോവിഡ് വ്യാപനം ഇല്ലാതാക്കാം. പിന്നെ എന്തിന് രാജ്യത്തെ എല്ലാവർക്കും വാക്സിനേഷൻ നൽകണമെന്നും ഡോ. ഭാർഗവ പറഞ്ഞു. വാക്സിൻ ആരംഭിച്ചാലും കോവിഡ് വ്യാപനം ഇല്ലാതാക്കുന്നതിന് മാസ്ക് മുഖ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; The ICMR says not every­one needs the covid vaccine

you may also like this video;