അതിര്‍ത്തി മേഖലകളിലൂടെയുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള ആളുകളുടെ കടന്ന് കയറ്റം ശക്തമായി തടയണമെന്നും അതിര്‍ത്തിയിലെ പരിശോധന കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശമായി സതേണ്‍ സോണ്‍ ഐജി ഹര്‍ഷിദാ അട്ടമ്പൂരി. കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടീല്‍ നിന്നും അതിര്‍ത്തി കടന്ന് എത്തുന്നത് ആളുകള്‍ വഴി സംസ്ഥാനാത്ത് കോറോണ ബാധ വ്യാപനത്തിന് കാരണമായി തീരുന്നു.
അതിര്‍ത്തി മേഖല കേന്ദ്രികരിച്ച് പൊലീസ് പരിശോധനയും ഇതിനോടനുബന്ധിച്ച് എടുത്തിരിക്കുന്ന സുരക്ഷ മുന്‍കരുതലുകള്‍ വിലയിരുന്നത്തുന്നതിനുമായാണ് സൗത്ത് സോണ്‍ ഐജി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ ഇന്നലെ 11 മണിയോടെ എത്തിയത്. രാമക്കല്‍മേട് അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അതിര്‍ത്തി കടന്ന് എത്തുന്ന പച്ചക്കറി വാഹനങ്ങള്‍ അടക്കം എല്ലാം കര്‍ശന പരിശോധന നടത്തിയതിന് ശേഷം മാത്രമേ അതിര്‍ത്തി കടത്തി വിടാവുള്ളുവെന്നും അതിര്‍ത്തി മേഖലകളിലൂടെ ആളുകള്‍ കടന്ന് വരുന്നുണ്ടോയെന്ന പരിശോധന കൂടുതല്‍ കര്‍ശനമാക്കണമെന്നും ഐജി പൊലീസിന് നിര്‍ദ്ദേശം നല്‍കി.
നിലവിലെ തുടര്‍ന്ന് വരുന്ന പരിശോധനങ്ങളില്‍ ത്യപ്തി രേഖപ്പെടുത്തിയതിന് ശേഷമാണ് ഇടുക്കിയിലേയ്ക്ക് തിരിച്ചത്. അകട്ടപ്പന ഡിവൈഎസ്പി എന്‍.സി രാജ്‌മോഹന്‍, നെടുങ്കണ്ടം സബ്ഡിവിഷന്‍ ഡിവൈഎസ്പി ടി.എ ആന്റണി, നെടുങ്കണ്ടം ഇസ്‌പെക്ടര്‍ ഓഫ് പൊലീസ് പി.കെ ശ്രീധരന്‍, നെടുങ്കണ്ടം എസ് ഐ ദിലീപ്കുമാര്‍ കെ എന്നിവര്‍ അതിര്‍ത്തി സന്ദര്‍ശിച്ച ഐജിയെ അനുഗമിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.