Web Desk

ഫറോക്ക്

September 11, 2020, 7:38 pm

അനധികൃത മാലിന്യകേന്ദ്രം ചെനപ്പറമ്പിൽ നിന്നു മാറ്റണം

Janayugom Online
പ്രതീകാത്മക ചിത്രം

ജനവാസ കേന്ദ്രമായ ചെനപ്പറമ്പിൽ സ്വകാര്യ വ്യക്തി അനധികൃതമായി നടത്തുന്ന മാലിന്യകേന്ദ്രം സ്ഥലവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കു ഭീഷണിയാകയാൽ ഇവിടെ നിന്ന് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശത്തെ വിവിധ സംഘടനകൾ അധികൃതരോട് ആവശ്യപ്പെട്ടു.

ചെനപ്പറമ്പ് റസിഡൻസ് അസോസിയേഷൻ, ചെനപ്പറമ്പ് അയൽക്കൂട്ട സമിതി, കുട്ടൻ കമ്പോണ്ടർ റോഡ് ഗ്രൂപ്പ്, ഫറോക്ക് ഓസോൺ പരിസ്ഥിതി സംരക്ഷണ സമിതി എന്നീ സംഘടനകളുടെ ഭാരവാഹികളാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇവിടെ വ്യവസായ വാണിജ്യ മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും കത്തിക്കുകയും ചെയ്യുക പതിവാണ്.

കഴിഞ്ഞ ദിവസം ഇവിടെ പ്ലാസ്റ്റിക് കത്തിക്കുന്നത് നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. സംഘടനയുടെ ഭാരവാഹികൾ ഇതു സംബന്ധിച്ച് ഫറോക്ക് നഗരസഭാ സെക്രട്ടറിക്കും പൊലീസ് സബ് ഇൻസ്പെക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

Eng­lish sum­ma­ry; The ille­gal land­fill should be shift­ed from Chenapparamb

You may also like this video;