സത്യപ്രതിജ്ഞാ ചടങ്ങിനിടെ കാവിഷാള്‍ ധരിച്ച് നില്‍ക്കുന്ന ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ ചിത്രം വ്യാജമാണെന്ന് കണ്ടെത്തല്‍. ദി ഹിന്ദു ആണ് ഇത് സംബന്ധിച്ച വസ്തുതാ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ചിത്രം മേയ് 21 ന് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടിയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ഓസ്ട്രേലിയൻ അസോസിയേറ്റഡ് പ്രസ് പോർട്ടലിൽ നിന്നാണ് യഥാര്‍ത്ഥ ചിത്രം കണ്ടെത്തിയത്.
ആന്റണി അല്‍ബനീസ് ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് കാവിഷാള്‍ ധരിച്ചാണ്. ശ്രീരാമനെ വാഴ്ത്തു എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സിഡ്നിയില്‍ ഹിന്ദു കൗണ്‍സില്‍ അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ആന്റണി അല്‍ബനീസ് എന്ന അടിക്കുറിപ്പോടെ ഓസ്ട്രേലിയൻ അസോസിയേറ്റഡ് പ്രസ് പോർട്ടലിൽ യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ചിത്രം സത്യപ്രതിജ്ഞ ചടങ്ങിനിടെയുള്ളതല്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ളതാണെന്ന് പ്രധാനമന്ത്രിയുടെ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary: The image of the Australian Prime Minister is fake
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.