യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെട്ടു. 47 ന് എതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. പ്രമേയം തള്ളിക്കളഞ്ഞതോടെ ട്രംപിനെതിരായ കുറ്റവിചാരണയില്‍ സെനറ്റില്‍ പുതിയ തെളിവുകള്‍ ഒന്നും അവതരിപ്പിക്കാന്‍ കഴിയില്ല. തെളിവുകള്‍ മൂടിവെക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.
ട്രംപിന്റെ ഡിഫന്‍സ് സെക്രട്ടറി, ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെ വിളിച്ചുവരുത്തി വിചാരണ ചെയ്യണമെന്ന ആവശ്യമായിരുന്നു ഡെമോക്രാറ്റുകള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ സെനറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ട്രംപ് തെളിവുകള്‍ മൂടിവെക്കുകയാണെന്നാണ് ഇവര്‍ വാദിക്കുന്നത്.
സെനറ്റില്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്സിനാണ് ഭൂരിപക്ഷം. അതിനാല്‍ ഇംപീച്ച്മെന്റ് പ്രമേയം പാസാകാനിടയില്ല. അതേസമയം വിഷയം സജീവ ചര്‍ച്ചയായി നില്ക്കുന്ന വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. രണ്ടാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ട്രംപ് പദ്ധതിയിടുന്നത്.
English Summary: The impeachment motion against Trump failed.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.