Web Desk

നെടുങ്കണ്ടം

July 31, 2020, 3:16 pm

പാറത്തോട് പാലത്തിന്റെ ഉദ്ഘാടനവും കമ്മ്യുണിറ്റി ഹാളിന്റെ തറക്കല്ലിടിലും ആഗസ്റ്റ് നാലിന്

Janayugom Online

പാറത്തോട് പുതിയ പാലത്തിന്റെ ഉദ്ഘാടനവും പാറത്തോട് കമ്മ്യുണിറ്റി ഹാളിന്റെ തറക്കല്ലിടില്‍ കര്‍മ്മവും ആഗസ്റ്റ് നാലിന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശന്‍ അദ്ധ്യക്ഷത വഹിക്കും. കൈലാസനാട് പാറത്തേട്ടില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിലാണ് ഇവയുടെ ഉദ്ഘാടനം നടക്കുക. മൂന്നാര്‍-കുമളി സംസ്ഥാനപാതയില്‍ ഏറ്റവും പഴക്കം ചെന്ന ഇടുങ്ങിയ പാറത്തോട് പാലത്തിന്റെ സ്ഥാനത്ത് പുതിയ പാലം പണിയണമെന്ന ആവശ്യം കഴിഞ്ഞ യൂഡിഎഫ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കെ.കെ ജയചന്ദ്രന്‍ എംഎല്‍എ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. പക്ഷെ കഴിഞ്ഞ സര്‍ക്കാര്‍ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. ബലക്ഷയം ഉണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് മന്ത്രി മണിയുടെ ഇടപെടലുകള്‍ നടത്തി പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്.

നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ ഏറെ പ്രതിസന്ധി നേരിട്ട കൈലാസനാട് പാറത്തോട് പാലത്തിന്റെ നിര്‍മ്മാണം വൈദ്യുതി മന്ത്രി എം.എം മണിയുടെ ഇടപെടലാണ് ധൃതഗതിയില്‍ പൂര്‍ത്തികരിക്കുവാന്‍ കാരണമായത.് മൂന്ന് കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച പാലമാണ് ഉദ്ഘാടനത്തിനായി സജ്ജമായിരിക്കുന്നത്. 11.05 മീറ്റര്‍ വീതിയും 10 മീറ്റര്‍ നീളവും 7.5 മീറ്റര്‍ ഉയരവും ഉണ്ട്. വാഹനങ്ങള്‍ കടന്ന് പോകുന്നതിന് 7.5 മീറ്റര്‍ ക്യാരേജ്ജും ഇതിന്റെ രണ്ട് വശങ്ങളിലായി 1.5 മീറ്റര്‍ വീതമുള്ള ഓരോ നടപാതകളുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അടിമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.എച്ച് അലിയാറിന്റെ കെഎച്ച്എ കണ്‍ട്രക്ഷന്‍ കമ്പനിയാണ് പാലത്തിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത് പൂര്‍ത്തികരിച്ചത്. 2019 മാര്‍ച്ചിലാണ് കരാര്‍ കമ്പനി ഏറ്റെടുത്ത് പണി ആരംഭിച്ചത്. പാലത്തിന്റെ കരാര്‍ എടുത്തതിന് ശേഷം ഉണ്ടായ പ്രളയവും, കോവിഡ് 19 നും നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിന് കാലതാമസത്തിന് കാരണമായി. 2019 ജൂലൈ മാസം വാഹനങ്ങള്‍ കടത്തിവിടുന്നതിനായി പഴയ പാലത്തിന് സമീപമായി പുതിയ സമാന്തരപാത നിര്‍മ്മിച്ചു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് പിന്നീടുള്ള മൂന്ന് മാസം പണി നടത്തിയില്ല. നവംബറിലാണ് പഴയ പാലം പൊളിച്ചത്. കരാര്‍ പ്രകാരം പറഞ്ഞിട്ടുള്ള മാര്‍ച്ച് മാസത്തില്‍ തന്നെ പണി പൂര്‍ത്തികരിക്കുവാനുള്ള ജോലികള്‍ പൂരോഗമിക്കെവെയാണ് കോവിഡ് 19 വന്നത്. വിണ്ടും നിര്‍്മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.

പാറത്തോടുകാരുടെ ചിരകാല അഭിലാക്ഷമായ പാറത്തോട്ടില്‍ ഒരു കമ്മ്യുറ്റിഹാള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ പോകുന്നു.പാറത്തോട് മേഖലയിലെ ജനങ്ങള്‍ക്ക് വിവാഹം, ആഘോഷ പരിപാടികള്‍, മീറ്റിംഗുകള്‍, വിവിധ മറ്റ് പരിപാടികള്‍ തുടങ്ങിയവ നടത്തുന്നതിന് ഉടുമ്പന്‍ചോല, നെടുങ്കണ്ടം മേഖലകളിലെ ഹാളുകളാണ് ഉപയോഗിച്ചിരുന്നത്. എല്ലാവിധ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന പാറത്തോട് കമ്മ്യുണിറ്റി ഹാള്‍ പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഇതോടെ സഫലമാകുവാന്‍ പോകുന്നത്.

75 ലക്ഷം രൂപ മുടക്കിയാണ് കമ്മ്യുണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നത്. മന്ത്രി എം.എം മണിയുടെ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷവും ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിന്റെ 25 ലക്ഷവും ഇതിനായി ഉപയോഗിക്കും.പാറത്തോട്് ആയുര്‍വേദ ആശുപത്രിയുടെ സമീപത്തായാണ് ആറ് മാസത്തിനുള്ളില്‍ കമ്മ്യുണിറ്റി ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കും. 3000 ചതുരശ്രഅടിയില്‍ ഒന്‍പത് മീറ്റര്‍ ഉയരവും 12 മീറ്റര്‍ വീതിയും 1.5 മീറ്ററുള്ള രണ്ട് വരാന്തകളും ഉണ്ടായിരിക്കും. ഹാളും ഓഡിറ്റേറിയം, ബാല്‍ക്കണി, സ്റ്റേജ്, ടോയിലറ്റ് കോമ്പല്യക്സ്, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാകും.

ENGLISH SUMMARY: The inau­gu­ra­tion of the paratho­du bridge
You may also like this video