12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 11, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024

കാറില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവം: കുട്ടിയെ സന്ദർശിച്ച് സിപിഐ നേതാക്കൾ

Janayugom Webdesk
കണ്ണൂര്‍
November 4, 2022 4:32 pm

നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാറുടമയും പൊന്ന്യം പാലം മൻസാർ ഹൗസിൽ മുഹ മ്മദ് ശിഹ്ഷാദ് (20)ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ഷൂസിട്ട കാല്‌ കൊണ്ട്‌ കാറുടമ കുട്ടിയെ ചവിട്ടുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. കുട്ടിയോട്‌ ക്രൂരത കാട്ടുന്നതും നാട്ടുകാർ ഇതിനെ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്‌. രാജസ്ഥാൻ സ്വദേശികളായ മിട്ടുലാൽ–മധുര ദമ്പതികളുടെ മകൻ ഗണേഷിനെ (ആറ്‌)യാണ് ചവിട്ടിത്തെറിപ്പിച്ചത്. നടുവിന് പരിക്കേറ്റ കുട്ടിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയബസ്‌സ്റ്റാന്റ് മണവാട്ടി ജങ്‌ഷനിൽ വ്യാഴം രാത്രി 8മണിയോടെയാണ്‌ ക്രൂരകൃത്യം. ബലൂൺ വിൽപ്പനയ്ക്ക് എത്തിയതാണ് ഗണേഷിന്റെ കുടുംബം.

പ്രതിയെ സംഭവസ്ഥലത്തുനിന്ന്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ, മണ്ഡലം സെക്രട്ടറി അഡ്വ. എം എസ് നിഷാദ്, പൊന്ന്യം കൃഷ്ണൻ , പി കെ മിഥുൻ, സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ, ജില്ല സെക്രട്ടറിയറ്റംഗം കാരായിരാജൻ, ഏരിയസെക്രട്ടറി സി കെ രമേശൻ, നഗരസഭ ചെയർമാൻ കെ എം ജമുനറാണി, വൈസ്‌ചെയർമാൻ വാഴയിൽ ശശി, കാത്താണ്ടി റസാഖ്‌, മഹിള അസോസിയേഷൻ ജില്ല വൈസ്‌പ്രസിഡന്റ്‌ വി സതി, ജോയന്റ്‌സെക്രട്ടറി എ കെ രമ്യ, എം പ്രസന്ന, ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്‌, ബിജെപി ജില്ല പ്രസിഡന്റ്‌ എൻ ഹരിദാസ്‌ എന്നിവർ ആശുപത്രിയിലെത്തി.ആരോഗ്യമന്ത്രി വീണ ജോർജ്‌, ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ.മനോജ് കുമാർ എന്നിവർ പൊലീസിനോട്‌ റിപ്പോർട്ട്‌ തേടി.

Eng­lish Sum­ma­ry: The inci­dent of kick­ing a child who was lean­ing on a car: CPI lead­ers  vis­it­ed the child
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.