സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് കോടതി അനുമതി

Web Desk

കൊച്ചി:

Posted on September 22, 2020, 4:18 pm

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒൻപതു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് കോടതി അനുമതി നല്‍കി. നികുതി വെട്ടിപ്പ് നടത്തി അനധികൃതമായി സ്വത്ത് സമ്ബാദിച്ച കേസിലാണ് നടപടി. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള എറണാകുളം എസിജെഎം കോടതിയാണ് അനുമതി നല്‍കിയത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായര്‍, കെടി റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക.

ENGLISH SUMMARY; The Income Tax Depart­ment has been giv­en per­mis­sion by the court to ques­tion the accused in the gold smug­gling case in jail

YOU MAY ALSO LIKE THIS VIDEO