Web Desk

ചെന്നൈ

February 06, 2020, 6:24 pm

സിനിമാ ലോകത്ത് ആശങ്ക: ആദായ നികുതി വകുപ്പ് കണ്ടെടുത്തത് 77 കോടി രൂപ

Janayugom Online

ചെന്നൈയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ അന്‍പു ചെഴിയനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് 77 കോടി വകുപ്പ് കണ്ടെടുത്തു. വിജയ് അഭിനയിച്ച ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്ലെല്ലാം വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. തമിഴ് സിനിമയ്ക്ക് വേണ്ടി പണം നല്‍കുന്ന ഫിനാന്‍സ്യര്‍ അന്‍പു ചെഴിയനെതിരെയുള്ള ആദായനികുതി ക്രമക്കേടിലെ അന്വേഷണമാണ് വിജയിലേക്കും എത്തിയിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ നീക്കങ്ങളാണ് ചെന്നൈയില്‍ ആദായ നികുതി വകുപ്പ് നടത്തുന്നത്. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത നടന്‍ വിജയയിലെ ഇപ്പോഴും വകുപ്പ് ചോദ്യം ചെയ്യുകയാണ്. ചെന്നൈ പാനൂരിലെ വസതിയില്‍ വിജയിയുടെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നുണ്ട്.

ബി​ഗി​ല്‍ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ളും ഇ​തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് എ​ത്ര രൂ​പ പ്ര​തി​ഫ​ലം പ​റ്റി​യെ​ന്ന​തു​മാ​ണ് വി​ജ​യി​യെ കു​രു​ക്കി​യ​ത്. അ​ന്‍​പു ചെ​ഴി​യാ​ന്‍റെ മൊ​ഴി​ക​ളും താ​ര​ത്തി​ന്‍റെ ആ​ദാ​യ നി​കു​തി രേ​ഖ​ക​ളും ത​മ്മി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ള്ള​താ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വി​വ​രം.പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ വി​വി​ധ സം​ഘം എ​ജി​എ​സ് ഗ്രൂ​പ്പി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ത്തി. എ​ജി​എ​സ് എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റ് സ് ​സ്ഥാ​പ​ക​ന്‍ ക​ല്‍​പാ​ത്തി എ​സ്. അ​ഗോ​ര​ത്തി​ന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലു​മാ​യി 38 ഇ​ട​ത്താ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ബോ​ക്‌​സ് ഓ​ഫീ​സ് വി​ജ​യം നേ​ടി​യ ചി​ത്ര​മാ​ണ് ബി​ഗി​ല്‍. 190 കോ​ടി രൂ​പ മു​ട​ക്കി നി​ര്‍​മി​ച്ച ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍​നി​ന്ന് 300 കോ​ടി ക​ള​ക്‌ട് ചെ​യ്‌​തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷി​ലെ​ത്തി ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​ണ് വി​ജ​യ്യെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് കസ്റ്റഡിയിലെടുത്തത്.

Eng­lish Sum­ma­ry: The Income Tax Depart­ment has found 77 lakhs from Anpuchezhiyan

You may also like this video