അനിശ്ചിത കാല ബസ് സമരം

Web Desk
Posted on January 18, 2018, 1:02 pm

അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്.

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന്​ ബസ്​ ഒാപ്പറേറ്റേഴ്​സ്​ കോണ്‍ഫെഡറേഷന്‍. ​

കിലോമീറ്റര്‍ ചാര്‍ജ്​ 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച്​ രൂപയായും നിലവിലുള്ള നിരക്കി​​െന്‍റ 50 ശതമാനമായും പുനര്‍നിര്‍ണയിക്കണം, വര്‍ധിപ്പിച്ച റോഡ്​ ടാക്​സ്​ പിന്‍വലിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ സമരം.

സമരത്തിനു മുന്നോടിയായി ജനുവരി 22ന്​ സെക്ര​േട്ടറി​യറ്റ്​ നടയില്‍ നിരാഹാരമിരിക്കുമെന്നും ബസ്​ ഒാപ്പറേറ്റേഴ്​സ്​ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.