Web Desk

ന്യൂഡൽഹി:

March 05, 2020, 10:35 pm

കൊറോണ: ഇന്ത്യൻ വ്യാപാര മേഖലയ്ക്ക് 348 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് യുഎൻ

Janayugom Online

കൊറോണ വൈറസ് ബാധ ഇന്ത്യയുടെ വ്യാപാര മേഖലയിൽ 348ദശലക്ഷം ഡോളറിന്റെ നഷ്ടത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറഞ്ഞത് 15 ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഗണ്യമായി ബാധിക്കുമെന്നാണ് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ആന്റ് ട്രേഡ് ആന്റ് ഡെവലെപ്പ്മെന്റ് ( യുഎൻസിടിഎഡി) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ, മെഷീനുകൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയുടെ ബന്ധപ്പെട്ട വ്യാപാരമാണ് കുത്തനെ ഇടിഞ്ഞത്.
കൊറോണ വൈറസ് ബാധ യുറോപ്യൻ യൂണിയൻ (15.6 ദശലക്ഷം ഡോളർ), അമേരിക്ക ( 5.8 ദശലക്ഷം ഡോളർ), ജപ്പാൻ ( 5.2 ദശലക്ഷം ഡോളർ), ദക്ഷിണ കൊറിയ ( 3.8 ദശലക്ഷം ഡോളർ), തായ്‌വാൻ (2.6 ദശലക്ഷം ഡോളർ), വിയറ്റ്നാം ( 2.3 ദശലക്ഷം ഡോളർ) എന്നിങ്ങനെയാണ് വ്യാപാര നഷ്ടമുണ്ടായെന്നാണ് യുഎൻ റിപ്പോർട്ട് പറയുന്നത്. ഇന്തോനേഷ്യക്ക് 312 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാസവസ്തുക്കളുടെ വ്യാപാരത്തിൽ 129 ദശലക്ഷം ഡോളർ, വസ്ത്ര നിർമ്മാണ മേഖലയിൽ 64 ദശലക്ഷം ഡോളർ, വാഹന നിർമ്മാണ മേഖലയിൽ ദശലക്ഷം ഡോളർ, വൈദ്യുതി യന്ത്ര മേഖലയിൽ 12 ദശലക്ഷം ഡോളർ, തുകൽ ഉൽപ്പന്നങ്ങളുടെ മേഖലയിൽ 13 ദശലക്ഷം ഡോളർ, ലോഹങ്ങൾ, ലോഹ ഉൽപ്പന്നങ്ങൾ എന്നിവയുടെ മേഖലയിൽ 27 ദശലക്ഷം ഡോളർ, തടി, ഫർണിച്ചർ വ്യാപാര മേഖലയിൽ 15 ദശലക്ഷം ഡോളറിന്റെ നഷ്ടവുമാണ് ഉണ്ടായത്.
കൊറോണവൈറസ് ബാധ ഫെബ്രുവരി മാസത്തിൽ മാത്രം 50 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ആഗോള ഉൽപ്പാദന മേഖലയിൽ സൃഷ്ടിച്ചത്.

ENGLISH SUMMARY:The Indi­an busi­ness sec­tor is esti­mat­ed to be hit by $ 348 million

YOU MAY ALSO LIKE THIS VIDEO