Site iconSite icon Janayugom Online

ശീതകാല ഒളിമ്പിക്സിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധി പങ്കെടുക്കില്ല

ബെയ്ജിങിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധി പങ്കെടുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ പങ്കെടുത്ത സൈനിക കമാൻഡർ കായിക മേളയുടെ ദീപശിഖയേന്തിയതിൽ പ്രതിഷേധിച്ചാണ് നടപടി.

ഒളിമ്പിക്സിനെ രാഷ്ട്രീയവല്ക്കരിക്കാൻ ചൈന തീരുമാനിച്ചതിൽ ഖേദമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.

ഗൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈ­ന്യവുമായി ഏറ്റുമുട്ടിയ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ റെജിമെന്റ് കമാൻഡറായ ക്വി ഫാബാവോ ഒളിമ്പിക് ജ്വാല ഉയർത്തിയവരില്‍ ഉള്‍പ്പെടുന്നു. ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് ആരംഭിക്കുന്ന ശീതകാല ഒളിമ്പിക്സ് 20ന് അവസാനിക്കും.

eng­lish sum­ma­ry; The Indi­an diplo­mat will not attend the Win­ter Olympics

you may also like this video;

Exit mobile version