20 April 2024, Saturday

Related news

March 6, 2024
February 11, 2024
September 5, 2023
June 12, 2023
June 11, 2023
January 17, 2023
January 9, 2023
August 6, 2022
July 29, 2022
July 22, 2022

ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

Janayugom Webdesk
ഗുവാഹത്തി
July 29, 2022 9:27 pm

ടേക്ക് ഓഫിനു തൊട്ടുമുന്‍പ് ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. അസമിലെ ജോര്‍ഹട്ടില്‍നിന്നും കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് റണ്‍വേയില്‍നിന്നു തെന്നിമാറിയത്. വിമാനത്തിന്റെ ടയറുകള്‍ ചെളിയില്‍ പുതഞ്ഞെങ്കിലും അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

ഉച്ചകഴിഞ്ഞ് 2.20ന് കൊല്‍ക്കത്തയിലേക്കു പോകാനുളള വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോള്‍ റണ്‍വേയില്‍ നിന്നും തെന്നിമാറി ചെളിയില്‍ പുതയുകയായിരുന്നു. വിമാനത്തില്‍ 98 യാത്രക്കാരുണ്ടായിരുന്നു. ആറു മണിക്കൂറോളം ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിമാനം റദ്ദാക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Eng­lish summary;The Indi­Go flight skid­ded off the runway

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.