Web Desk

ന്യൂഡല്‍ഹി

May 03, 2021, 8:11 pm

വ്യാവസായിക ഉല്പാദന മേഖല തകര്‍ച്ചയില്‍ തുടരുന്നു

Janayugom Online

കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാനാകാതെ രാജ്യത്തെ വ്യാവസായിക ഉല്പാദന മേഖല. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പുതിയ ഓര്‍ഡറുകളുകളുടെയും ഉല്പാദനത്തിന്റെയും വളര്‍ച്ച നിരക്ക് ഏപ്രിലില്‍ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയെന്ന് ഐഎച്ച്എസ് മാര്‍ക്കറ്റ് നടത്തിയ പ്രതിമാസ പഠനം വ്യക്തമാക്കുന്നു. ഏപ്രിലില്‍ ഇന്ത്യയുടെ മാനുഫാക്ടച്ചറിങ് പര്‍ച്ചേസിങ് മാനേജേര്‍സ് ഇന്‍ഡക്സ് (പിഎംഐ) 55.5 ആയിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ 55.4 ആയിരുന്ന സൂചികയില്‍ നേരിയമാറ്റം മാത്രമാണ് പ്രകടനമായത്.
പിഎംഐ 50 മുകളിലാകുമ്പോള്‍ വളര്‍ച്ചയെയും 50നു മുകളിലാകുമ്പോള്‍ സങ്കോചത്തെയുമാണ് സൂചിപ്പിക്കുന്നത്.

ആഗോള തലത്തിലെ വിലനിലവാരം ആവശ്യകതയെ സാരമായി ബാധിച്ചുവെന്നും കോവിഡ് കേസുകള്‍ രൂക്ഷമാകുന്നത് ഉല്പാദന മേഖലയിലെ ആവശ്യകതയെ വീണ്ടും കുറയ്ക്കുമെന്നും ഐഎച്ച്എസ് മാര്‍ക്കിറ്റിലെ സാമ്പത്തിക ശാസ്ത്രജ്ഞ പോളിയാന ഡി ലിമ പറഞ്ഞു. രാജ്യത്തെ ഉല്പാദകര്‍ നേരിടുന്ന പ്രതികൂലാവസ്ഥയെ അവഗണിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍പുട്ട് ചെവലുകളുടെ വര്‍ധനവ് ഏഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വേഗതയേറിയ തലത്തിലാണെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ സൂചിപ്പിച്ചത്. ഇത് ഉല്പന്നങ്ങളുടെ വില പുതുക്കുന്നതിലേക്ക് നയിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. 2013 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് ഇന്‍പുട്ട് ചെലവില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്നത്.

Eng­lish summary;The indus­tri­al pro­duc­tion sec­tor con­tin­ues to decline

You may also like this video;