20 April 2024, Saturday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024

ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടല്‍ വെളളത്തില്‍ വരച്ചവരപോലെ;രാജസ്ഥാനില്‍ പൊരിഞ്ഞ ഗ്രൂപ്പ് പോര്

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
April 21, 2022 10:34 am

ബിജെപി ഗ്രൂപ്പുപോരില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിനേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി എടുക്കുന്ന തീരൂമാനങ്ങളെല്ലാം പരാജയപ്പെടുകയാണ്. വെള്ളത്തില്‍ വരിച്ച വരപോലെയാണ് രാജസ്ഥാനില്‍ നേതൃത്വം എടുക്കുന്ന തിരുത്തല്‍ നടപടികള്‍. ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ രാജസ്ഥാനില്‍ വന്‍പരാജയമാണ് പാര്‍ട്ടി നേരിടാന്‍ പോകുന്നത്.

2018 ൽ ബി ജെ പിക്ക് വലിയ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. അന്ന് ബി ജെ പിയുടെ നേതൃത്വത്തിലുള്ള വസുന്ധര രാജെ സർക്കാരിനെ താഴെയിറക്കി കോൺഗ്രസ് ഭരണം പിടിക്കുകയായിരുന്നു. അടുത്ത വർഷമാണ് സംസ്ഥാനത്ത് ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഭരണം നിലനിർത്താൻ കോൺഗ്രസും തിരിച്ച് പിടിക്കാൻ ബി ജെ പിയും ഇതിനോടകം തന്നെ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബി ജെ പി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് പാർട്ടിക്കുള്ളിലെ തർക്കങ്ങൾ. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും പാർട്ടി അധ്യക്ഷൻ സതീഷ് പൂനിയയും തമ്മിലുള്ള തർക്കമാണ് പാർട്ടിക്ക് കടുത്ത തലവേദന തീർക്കുന്നത്.

തന്നേയും അനുയായികളേയും പാർട്ടിയിൽ ഒതുക്കാനുള്ള ശ്രമമാണ് പൂനിയ നടത്തുന്നതെന്ന ആക്ഷേപമാണ് വസുന്ധര പക്ഷം ഉയർത്തുന്നത്. എന്നാൽ 2018ൽ സംസ്ഥാനത്ത് ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടതു മുതൽ പാർട്ടിയിൽ സമാന്തര ശക്തി കേന്ദ്രമായി പ്രവർത്തിക്കുകയാണ് രാജെയെന്നാണ് പൂനിയ പക്ഷത്തിന്റെ ആക്ഷേപം. പാർട്ടി നിർദ്ദേശങ്ങൾ ചെവി കൊള്ളാൻ പോലും അവർ തയ്യാറാകുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. നേതൃത്വവുമായി അകലം പാലിച്ച് തന്റെ ശക്തി തെളിയിക്കാനുള്ള നീക്കങ്ങൾ വസുന്ധരയുടെ ഭാഗത്ത് നിന്ന് നേരത്തേ ഉണ്ടായിരുന്നു. മാർച്ചിൽ ബുന്ദി ജില്ലയിൽ രാജെ നടത്തിയ ഒരു റാലി, അവരുടെ ശക്തിപ്രകടനമായി രാജെ അനുകൂലികൾ ഉയർത്തിക്കാട്ടിയത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.

പാർട്ടിയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കർശന മുന്നറിയിപ്പാണ് ഇതിനെ തുടർന്ന് ദേശീയ നേതൃത്വം നൽകിയത്. അതേസമയം അടുത്തിടെയായി അവർ പാർട്ടി യോഗങ്ങളിൽ ഏറെ സജീവമാണ്. ഈയിടെ അവർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുൾപ്പെടെയുള്ള ദേശീയ നേതാക്കളെ ദില്ലിയിലെത്തി സന്ദർശിച്ചിരുന്നു. മാത്രമല്ല യുപിയിൽ യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ സംസ്ഥആന നേതൃത്വത്തിലേക്ക് മടങ്ങി വരാനുള്ള രാജെയുടെ നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങളും അവർ നടത്തുന്നുണ്ടെന്ന പരാതിയും ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നുണ്ട്. അതിനിടെ ആഭ്യന്തര തർക്കം രൂക്ഷമായതോടെ ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദില്ലിയിൽ നദ്ദയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വസുന്ധരെ രാഡെ, സതീഷ് പൂരിയ, കേന്ദ്രന്ത്രിമാരായ ഗജേന്ദ്ര ശെഖാവത്ത്, അരുൺ റാം മേഘ്വാൾ എന്നിവരായിരുന്നു യോഗത്തിൽ പങ്കെടുത്തത്.

തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന നിർദ്ദേശമാണ് സംസ്ഥാന നേതൃത്വത്തിന് നൽകിയത്. അതേസമയം ഇത്തവൺ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയാകും ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടേക്കുതയെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിക്കാൻ പോകുന്നില്ലെന്നാണ് ചർച്ചകളിൽ നിന്ന് വ്യക്തമാകുന്നതെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് പ്രതികരിച്ചു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപി ഒറ്റ യൂണിറ്റായി തിരഞ്ഞെടുപ്പിനെ നേരിടും, . അതിനിടെ പാർട്ടിയിൽ മാറ്റം നടപ്പാക്കണമെന്ന ശക്തമായ ആവശ്യവും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നുണ്ട്. പൂനിയയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നതാണ് ആവശ്യം. എന്തായാലും തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ വലിയ പൊളിച്ചെഴുത്തിന് സാധ്യത ഉണ്ടെ്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.

Eng­lish Summary:The inter­ven­tion of the BJP cen­tral lead­er­ship is like draw­ing water; a group war is rag­ing in Rajasthan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.