മോൻസൻ മാവുങ്കലിനെതിരായ തട്ടിപ്പ് കേസ് അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇ ഡി ക്ക് കൈമാറി. മോൻസനി ന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇ ഡി ക്ക് കൈമാറിയത്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇ ഡി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. തട്ടിയെടുത്ത പണം ഏത് രീതിയിൽ ചെലവഴിച്ചു എന്നാണ് ഇ ഡി അന്വേഷിക്കുന്നത്. അതേസമയം ഡിആർഡിഒയുടെ പേരിൽ വ്യാജ രേഖ ചമച്ച കേസിൽ പ്രതി മോൻസൻ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം കൈവശമുണ്ടെന്ന് ഡി ആർ ഡി ഒയിലെ ശാസ്ത്രജ്ഞൻ സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയാണ് മോൻസൻ മാവുങ്കൽ കൃത്രിമമായി ഉണ്ടാക്കിയത്. രേഖയുണ്ടാക്കാൻ മോൻസനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. എന്നാൽ ഈ രേഖ ഉപയോഗിച്ച് ആരുടെ പക്കൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് മോൻസൻ കഴിഞ്ഞ ദിവസമാണ് മോൻസൻ മാവുങ്കലിനെതിരായ തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മോൻസനി നെതിരെ പത്തിലധികം കേസ് ചുമത്തിയെന്ന് ഡി ജി പി സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു.ഇതിനിടെ ഡിആർഡിഒയുടെ പേരിൽ വ്യാജ രേഖ ചമച്ച കേസിൽ പ്രതി മോൻസൻ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു . കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം കൈവശമുണ്ടെന്ന് ഡി ആർ ഡി ഒയിലെ ശാസ്ത്രജ്ഞൻ സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയാണ് മോൻസൻ മാവുങ്കൽ കൃത്രിമമായി ഉണ്ടാക്കിയത്. രേഖയുണ്ടാക്കാൻ മോൻസനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.
English Summary: The investigation report of the fraud case against Monson Mavungal has been handed over to the Crime Branch ED
You may like this video also