25 April 2024, Thursday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 4, 2024
April 3, 2024

ഐപിഎല്‍ ഇന്ത്യയില്‍ വച്ചു തന്നെ

Janayugom Webdesk
മുംബൈ
January 22, 2022 10:00 pm

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്‍ ഇന്ത്യയില്‍ വച്ചു തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലായിരിക്കും മത്സരങ്ങളെന്നും കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും ആവശ്യമെങ്കില്‍ പുനെയെയും വേദിയായി ഉള്‍പ്പെടുത്തുമെന്നും റിപ്പോർട്ടില്‍ പറയുന്നു. രാജ്യത്തു കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് വിദേശത്തു മാറ്റിയേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റേണ്ടെന്ന തീരുമാനമാണ് ബിസിസിഐ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. നേരത്തേ ടൂര്‍ണമെന്റിന്റെ വേദിയായി ദക്ഷിണാഫ്രിക്കയും ബിസിസിഐ കണ്ടുവച്ചിരുന്നു. മുമ്പ് ടൂര്‍ണമെന്റിനു ഒരു തവണ വേദിയായതും ദക്ഷിണാഫ്രിക്കയ്ക്കു മുന്‍തൂക്കം നല്‍കിയിരുന്ന ഘടകമായിരുന്നു.

ENGLISH SUMMARY:The IPL is in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.