Web Desk

ബാഗ്ദാദ്

July 27, 2021, 11:07 pm

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇറാഖ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

Janayugom Online

ഒക്ടോബറില്‍ നടക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതായി ഇറാഖ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തെരഞ്ഞെടുപ്പിന് അനുയോജ്യമായ സാഹചര്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്ന് ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ആശങ്കകളുണ്ടെന്നും മാധ്യമസമ്മേളനത്തില്‍ ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി റയീദ് ഫാഹ്മി പറഞ്ഞു.

സാമ്പത്തിക ക്രമക്കേടുകളും അനിയന്ത്രിത ആയുധങ്ങളും ഇന്നും തെരഞ്ഞെടുപ്പിനെ ബാധിക്കുന്നു. 2019ലുണ്ടായ വന്‍ പ്രതിഷേധങ്ങള്‍ക്കുപിന്നാലെയും ആവശ്യങ്ങള്‍ നടത്തിയെടുക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ല. ഒട്ടും ഗൗരവതരമല്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. വരും തെരഞ്ഞെടുപ്പുകളിലും ഈ അവസ്ഥയ്ക്ക് മാറ്റങ്ങളുണ്ടാകില്ലെന്നും ഫാഹ്മി കൂട്ടിച്ചേര്‍ത്തു.

2018ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷമാണ് പാര്‍ട്ടിയ്ക്ക് ലഭിച്ചത്. സൈറൂണ്‍, ഷിയ മുക്താഡ‑അല്‍ സാദര്‍ പക്ഷങ്ങളുമായി സഖ്യം ചേര്‍ന്നതോടെ ഇറാഖി പാര്‍ലമെന്റിലെ ഏറ്റവും വലിയ സഖ്യമായി മാറുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ പത്തിനാണ് ഇറാഖിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.

Eng­lish Sum­ma­ry: The Iraqi Com­mu­nist Par­ty says it is with­draw­ing from the election

You may like this video also