9 December 2025, Tuesday

ഗാസ യുദ്ധതിന് പിന്നാലെ ഇസ്രയേല്‍ സൈന്യം കുടുത്ത മാനസിക പ്രശ്നങ്ങള്‍ നേരിടുന്നു എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം

Janayugom Webdesk
ടെൽ അവീവ്
December 8, 2025 5:01 pm

ഗാസയിലെ യുദ്ധത്തില്‍ പങ്കെടുത്ത ഇസ്രയേല്‍ സൈനികര്‍ക്ക് കുടത്ത മാനസിക പ്രശ്നങ്ങള്‍ നേരിടുന്നതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. 2023 ഒക്ടോബർ ഏഴിന് ശേഷം 62,000ത്തോളം മാനസിക പ്രശ്ന കേസുകൾ ചികിത്സിച്ചുവെന്നും ഈ കണക്ക് നിലവിൽ 85,000 ആയി ഉയർന്നതായും മന്ത്രാലയത്തിന്റെ പുനഃരധിവാസ വകുപ്പിന്റെ ഡെപ്യൂട്ടി മേധാവി തമർ ഷിമോണി അറിയിച്ചു. 

ഒക്ടോബർ ഏഴിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ ഇസ്രായേലി സൈനികരിൽ മൂന്നിലൊന്ന് പേർ നേരിടുന്നു. ഒരൊറ്റ തെറാപ്പിസ്റ്റ് ഇപ്പോൾ 750 രോഗികളെ വരെ കൈകാര്യം ചെയ്യാൻ നിർബന്ധിതയാവുന്നുവെന്നും ചില പ്രദേശങ്ങളിൽ അതിലും കൂടുതലാണെന്നും ഷാമോണി പറഞ്ഞു. ഇത് പരിചരണം ആവശ്യമുള്ള എല്ലാവരെയും വേഗത്തിൽ ബന്ധപ്പെടൽ ബുദ്ധിമുട്ടിലാഴ്ത്തുന്നു. 

കഴിഞ്ഞ നവംബറിൽ യെദിയോത്ത് അഹ്‌റോനോത്ത് എന്ന പത്രം ഇസ്രായേലിൽ വ്യാപകമായ മാനസിക പ്രതിസന്ധി റി​​പ്പോർട്ട് ചെയ്തിരുന്നു. വർധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തിയുമുണ്ട്. സൈനികർ ഉൾ​പ്പടെ 20 ലക്ഷത്തോളം ആളുകൾക്ക് മാനസികാരോഗ്യ സഹായം ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. സൈന്യത്തിനുള്ളിൽ ആത്മഹത്യകൾ വർധിച്ചതായി നിരവധി ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. 18 മാസത്തിനിടെ 279 സൈനികരാണ് ആത്മഹത്യ ശ്രമങ്ങള്‍ നടത്തിയത്. ഇതില്‍ 36 പേര്‍ മരിക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.