പിറവം പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ പിറവത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

Web Desk
Posted on September 26, 2019, 10:46 pm

പിറവം: പിറവം പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ പിറവത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടന്ന പൊലീസ് നടപടിയില്‍ യാക്കോബായ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ എസ് സുഹാസ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. എന്നാല്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതിരുന്ന പ്രതിഷേധക്കാര്‍, അറസ്റ്റിന് തയ്യാറാകുകയായിരുന്നു. കോടതി വിധിപ്രകാരം ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ക്ക് പിറവം പളളിയില്‍ ആരാധനയ്ക്ക് സൗകര്യമൊരുക്കുന്നതില്‍ നിയമോപദേശം തേടിയശേഷം തുടര്‍ നടപടി എടുക്കുമെന്നും കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.