Web Desk

February 02, 2020, 12:11 pm

ആ കയർ എന്റെ കഴുത്തിലേക്ക് ഇടുമ്പോൾ അവിടെയുണ്ടായിരുന്ന ജയിലർ കരയുകയായിരുന്നു: മോഹൻലാലിന്റെ തുറന്നു പറച്ചിൽ

Janayugom Online

മോഹന്‍ലാല്‍ മലയാളിക്ക് ഒരു നടന്‍ എന്നതിലുപരി ഒരു വികാരം കൂടെയാണ്. ചെയ്യുന്ന സിനിമകളില്‍ കഥാപാത്രമായി പെട്ടെന്നു മാറാനുള്ള മോഹന്‍ലാലിന്റെ കഴിവ് ഓരോരുത്തരെയും ഞെട്ടിപ്പിക്കുന്ന ഒരു ഘടകം കൂടെയാണ്. ഇപ്പോഴിതാ താന്‍ അഭിനയിച്ച ഒരു സിനിമയിലെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍.സദയത്തിന്റെ ഷൂട്ടിംഗ് സമയത്തെ ഓര്‍മകള്‍ പങ്ക് വച്ച് മോഹന്‍ലാല്‍.

സദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ തനിക്കുണ്ടായ ഒരനുഭവം പങ്കുവെക്കുകയാണ് താരം.
സദയത്തില്‍ തൂക്കിലേറ്റുന്ന രംഗത്തില്‍ ഉപയോഗിച്ചത് പതിമൂന്ന് വര്‍ഷം മുന്‍പ് ഒരു പ്രതിയെ തൂക്കക്കൊല്ലാന്‍ ഉപയോഗിച്ച കയറായിരുന്നു. ആ സീന്‍ ചെയ്യാനായി കയര്‍ കഴുത്തിലേക്ക് ഇടുമ്‌ബോള്‍ അവിടെയുണ്ടായിരുന്ന ജയിലര്‍ കരയുകയായിരുന്നു. തൂക്കിലേറ്റാന്‍ ലിവര്‍ വലിക്കുമ്‌ബോള്‍ വലിയൊരു ഇരുമ്പ് ഷീറ്റ്  ഭിത്തിയിലടിക്കും. ആ സമയത്ത് അടുത്തുള്ള വലിയ മരത്തില്‍ നിന്ന് ആയിരക്കണക്കിന് കാക്കകളാണ് പറക്കുന്നത്. വല്ലാത്തൊരു തേങ്ങലായിരുന്നു ആ കഥാപാത്രം ചെയ്യുമ്പോഴുണ്ടായിരുന്നത് മോഹന്‍ലാല്‍ പറയുന്നു.

മാത്രമല്ല, ഇരുവര്‍ എന്ന ചിത്രവും അതിലെ നറുമുഖിയേ എന്ന ഗാനവും ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ തന്നെയാണ്. ഇരുവര്‍ക്ക് ശേഷം എംജിആറുമായി അടുത്ത് ഇടപെഴകുന്ന പലരും പറഞ്ഞിരുന്നു എം ജി ആറുമായി ഒരുപാട് സമാനതകള്‍ ഉണ്ടെന്ന്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാന്‍ ആണ്. പക്ഷേ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹം സിനിമ നടന്‍ അല്ലാത്ത എം ജി ആറിനെയാണ് ചിത്രത്തില്‍ പറയുന്നത്.

ഇന്ത്യയില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയി ഷൂട്ട് ചെയ്ത സിനിമയായിരുന്നു ഇരുവര്‍. രാജ്യത്തെ മികച്ച നൂറ് സിനിമകളില്‍ ഒന്നാണ്. പക്ഷേ പിന്നീട് സെന്‍സറിംഗുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ടായി. ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് സാധ്യതകളുള്ള കഥാപാത്രമായിരുന്നു ഇരുവരിലേതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: The jail­er was cry­ing as he put the rope to my neck: Mohanlal

you may also like this video