Web Desk

തൊടുപുഴ

February 10, 2020, 8:47 pm

കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമസ്ഥനു തിരികെ നല്‍കി വിദ്യാർത്ഥി മാതൃകയായി

Janayugom Online
പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മുഹമ്മദ് ആഷിഖ് മാല ജഗന് കൈമാറുന്നു

കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമസ്ഥനു തിരികെ നല്‍കി വിദ്യാര്‍ത്ഥി മാതൃകയായി. തൊടുപുഴ അല്‍അസ്ഹര്‍ ലോ കോളജ് വിദ്യാര്‍ത്ഥി   പത്തനാപുരം സ്വദേശിയായ മുഹമ്മദ് ആഷിഖ് ആണ് ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല ഉടമയായ ഏഴല്ലൂര്‍ സ്വദേശി ജഗന് തിരികെ നല്‍കിയത്. പെരുമ്പിള്ളിച്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദും സഹപാഠി നോബിള്‍ അലക്സും കനാലില്‍ കുളിക്കാനെത്തിയപ്പോഴാണ് കരയില്‍ നിന്നും മാല ലഭിക്കുന്നത്.

ഉടമ അന്വേഷിച്ചു വരുമെന്ന പ്രതീക്ഷയില്‍ രണ്ടു ദിവസം കാത്തിരുന്നെങ്കിലും എത്താതിരുന്നതിനാല്‍ പിന്നീട് മാല തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ നിന്നും നഷ്ടപ്പെട്ട മാല തൊടുപുഴ സ്റ്റേഷനില്‍ ഏല്‍പ്പിച്ച വിവരം അറിഞ്ഞാണ് ജഗന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് പൊലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെ മുഹമ്മദ് ആഷിഖ് മാല ജഗന് കൈമാറുകയായിരുന്നു.

you may also like this video;