ഡൽഹിയിൽ മാധ്യമ പ്രവർത്തകനെ പെൺമക്കളുടെ മുന്നിലിട്ട് വെടിവെച്ചു. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10. 30‑ന് ഡൽഹിക്ക് സമീപമുള്ള ഗാസിയാബാദിലാണ് സംഭവം നടന്നത്.
രണ്ട് പെൺമക്കളോടൊപ്പം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന വിക്രം ജോഷി എന്ന മാധ്യമപ്രവർത്തകന് നേരെയാണ് ആക്രമണവും വെടിവെപ്പും നടന്നത്. പ്രധാനപ്രതിയടക്കം അക്രമം നടത്തിയ അഞ്ചു പേരേയും അറസ്റ്റ് ചെയിതിട്ടുണ്ടെന്നും ഇവർ ജോഷിയുടെ കുടുംബത്തിന് അറിയാവുന്നവരാണെന്നും പൊലീസ് അറിയിച്ചു. ഗാസിയാബാദിലെ വിജയ് നഗർ റോഡിൽവെച്ചാണ് ആക്രമണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ഓടിക്കൊണ്ടിരുന്ന ബൈക്കിനെ ഒരു സംഘം വളഞ്ഞിട്ട് തടയുകയും അക്രമിക്കുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്. വെടിവെക്കുന്നതിന്റെ ദൃശ്യം വീഡിയോയിൽ അവ്യക്തമാണ്. അക്രമകാരികൾ ജോഷിയെ കാറിലേക്ക് വലിച്ചിഴക്കുന്നതും മർദിക്കുന്നതും സംഭവ സ്ഥലത്ത് നിന്ന് ഓടിമറയുന്നതും കാണാം. പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കുന്നതിനായി പെൺകുട്ടികൾ വാഹനങ്ങൾക്ക് മുന്നിൽ സഹായം അഭ്യർത്ഥിക്കുന്നതായും ദൃശ്യത്തിലുണ്ട്.
इस आदमी को सरेआम सिर में गोली मार दी गई, पता है क्यों? क्योंकि इसने अपनी भांजी के साथ छेडछाड करने वालों की यूपी पुलिस से शिकायत की थी| इस बार यूपी का गाजियाबाद शहर है पर कहानी वही है.… पुलिस, गुंडे और वो| 🤔 pic.twitter.com/gvGUk9XJUe
— Anurag Dhanda (@anuragdhanda) July 21, 2020
you may also like this video