സിപിഐ 24 ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ആഗസ്റ്റ് 12,13,14 തീയ്യതികളില്‍ കാഞ്ഞങ്ങാട് വച്ച് നടക്കുന്ന കാസര്‍കോട് ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതാക, കൊടിമര, ബാനര്ജാഥകളും പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 12ന് വൈകുന്നേരം നാല് മണിക്ക് പുതിയകോട്ടയില്‍ പ്രത്യേകം സജ്ജമാക്കിയ ഗുരുദാസ്ദാസ് ഗുപ്ത നഗറില്‍ പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനം സിപിഐ കേന്ദ്ര കണ്ട്രോള് കമ്മീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. 13, 14 തീയ്യതികളില്‍ മാണിക്കോത്ത് എം വി എസ് ഓഡിറ്റോറിയത്തില്‍ കെ വി സരോജിനി അമ്മ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ കേന്ദ്രസെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗരിയില്‍ തലമുതിര്‍ന്ന പാര്‍ട്ടി നേതാവ് പി എ നായര്‍ പതാക ഉയര്‍ത്തും.
സമ്മേളനത്തില്‍ ദേശീയഎക്സിക്യൂട്ടീവംഗം കെ ഇ ഇസ്മയില്‍, സംസ്ഥാന അസി. സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍മോകേരി, ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന് എംഎല്‍എ, സംസ്ഥാന എക്സിക്യൂട്ടീവംഗം സി പി മുരളി എന്നിവര്‍ പങ്കെടുക്കും. പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണകള്‍ ഇരമ്പുന്ന കയ്യൂരിലെ ചൂരിക്കാടന്‍ കൃഷ്ണന് നായര്‍ സ്മൃതി മണ്ഡപത്തില്‍നിന്നും സമുന്നതനായ പാര്‍ട്ടി നേതാവ് പി എ നായര്‍ എഐവൈ എഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്തിന് കൈമാറും. തുടര്‍ന്ന് എഐവൈഎഫ്, എഐഎസ് എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമ്മേളന നഗരയിലെത്തിക്കും. എ ഐഎസ് എഫ് ജില്ലാ പ്രസിഡന്റ് കെകെ സോയയാണ് ഡയറക്ടര്‍.
പൊതു സമ്മേളന നഗരിയിലേക്കുള്ള കൊടിമരം മലബാറിലെ കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്രസമര സേനാനിയുമായിരുന്ന സ: മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കൃഷ്ണന് കൈമാറും. പ്രതിനിധി സമ്മേളന നഗരിയായ കെ വി സരോജിനി അമ്മ നഗരിയിലേക്കുള്ള ബാനര്‍ അവിഭക്ത കാസര്‍കോട് താലൂക്കിലെ പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന പി അമ്പു നായരുടെ വീട്ടില്‍ നിന്ന് സി പി ഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ വി കൃഷ്ണന് മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവിക്ക് കൈമാറും കൊടി, കൊടിമര, ബാനര്‍ ജാഥകള്‍ വൈകുന്നേരം മൂന്ന് മണിക്ക് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ സംഗമിച്ച് പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും. പൊതുസമ്മേളന നഗരിയില്‍ പതാക ജില്ലാ അസി. സെക്രട്ടറി സി പി ബാബുവും കൊടിമരം ജില്ലാ എക്സിക്യൂട്ടീവംഗം കെ എസ് കുര്യാക്കോസും ബാനര്‍ ജില്ലാ അസി. സെക്രട്ടറി വി രാജനും ഏറ്റുവാങ്ങും. തുടര്‍ന്ന് പൊതുസമ്മേളന നഗരിയില്‍ സ്വാഗതം സംഘം ചെയര്മാന് ബങ്കളം കുഞ്ഞികൃഷ്ണന് പതാക ഉയര്‍ത്തും.
പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍, ആറ് മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, വെറ്ററന്‍സ്, പ്രത്യേകം ക്ഷണിതാക്കള്‍ എന്നിവള്‍ ഉള്‍പ്പെടെ 163 പ്രതിനിധികള്‍ പങ്കെടുക്കും. 1984 ല്‍ കാസര്‍കോട് ജില്ലാ നിലവില്‍ വന്നതിന് ശേഷമുള്ള 12 ാമത്തെ ജില്ലാ സമ്മേളനമാണ് കാഞ്ഞങ്ങാട് വെച്ച് നടക്കുന്നത്. 1992 ല്‍ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും 2002ല്‍ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും 2011ല്‍ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങള്‍ നടന്നത് കാഞ്ഞങ്ങാട് വെച്ചായിരുന്നു. ഇതിന് മുമ്പ് കാഞ്ഞങ്ങാട് നടന്ന മൂന്ന് സമ്മേളനങ്ങളിലും പാര്‍ട്ടിയുടെ ജില്ലയിലെ കരുത്ത് വിളിച്ച് അറിയിച്ച പ്രകടനത്തോടെയാണ് നടന്നത്.
എന്നാല്‍ കോവിഡ് 19 ന്റെ സാഹചര്യത്തെ തുടര്‍ന്ന് 24 ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ ജില്ല കേന്ദ്രീകരിച്ചുള്ള ശക്തി പ്രകടനമോ വളണ്ടിയര്‍ പരേഡോ നടത്തേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഡംബരമില്ലാതെ ലളിതമായി സമ്മേളനം നടത്താനാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി ബ്രാഞ്ച്, ലോക്കല്‍, മണ്ഡലം സമ്മേളനങ്ങള്‍ ആ നിലയിലാണ് നടത്തിയതെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ബങ്കളം കുഞ്ഞികൃഷ്ണൻ , കൺവീനർ കെ വി കൃഷ്ണൻ , ജില്ലാ അസി. സെക്രട്ടറി സി പി ബാബു, കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി സി. കെ ബാബുരാജ് എന്നിവർ സംബന്ധിച്ചു.
English Summary:The Kanhangad red flag will be hoisted tomorrow for the CPI district conference
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.