Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

December 09, 2019, 7:20 pm

കേരള ഫാഷൻ റൺവേ സീസൺ 2 നടന്നു

Janayugom Online

കൊച്ചി: എസ്പാർട്ടോ ഈവന്റ്‌സ് അവതരിപ്പിച്ച  കേരള ഫാഷൻ റൺവേ സീസൺ 2 എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ നടന്നു . ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ നടന്ന ഷോയിൽ രാജ്യാന്തര മോഡലുകളും രാജ്യത്തെ പ്രമുഖ ഡിസൈനർമാരും പ്രമുഖ ബ്രാൻഡുകളും അണിനിരന്നു. മാക്സിന്റെ വിന്റർ, ക്രിസ്മസ് ഫെസ്റ്റിവ് ശേഖരങ്ങളാണ് ഷോയിൽ അവതരിപ്പിച്ചത്. മാക്സ്, സ്റ്റീവ്ആദൻ  എന്നിവരായിരുന്നു  മുഖ്യ സ്‌പോൺസർമാർ.

കേരളത്തെ ഫാഷൻ ഹബ്ബായി ഉയർത്തിക്കാട്ടുക എന്നതായിരുന്നു  ഷോയുടെ ലക്ഷ്യമെന്ന് ഷോ ഡയറക്ടറും എസ്പാർട്ടോ ഈവന്റ്‌സ് സി.ഇ.ഒയുമായ സുൽഫി അലി പറഞ്ഞു. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖർ ഷോ സ്റ്റോപ്പർമാരായി എത്തിയ  കേരള ഫാഷൻ റൺവേ സീസൺ 2 ൽ സഫീന ഖാൻ, ഖാദി വസ്ത്രങ്ങളിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ആമിൻ ഫാരിസ്റ്റർ, എസ്.ആർ. കോസ്‌റ്റ്യൂംസ് തുടങ്ങിയ അറിയപ്പെടുന്ന ഡിസൈനർമാരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ മിസ് ഇന്ത്യ യൂണിവേഴ്‌സ് 2018 നെഹൽ ചുടാസമ ഷോ സ്റ്റോപ്പറായി എത്തി. കൂടാതെ രാജീവ് പിള്ള, പാർവതി കൃഷ്ണ തുടങ്ങിയ താരങ്ങളും ഷോ സ്റ്റോപ്പർമാരായി എത്തിയിരുന്നു. വിവാഹിതരായ യുവതികൾക്കും റാംപിൽ ചുവട് വെയ്ക്കാനുള്ള അവസരം നൽകിയിരുന്നു.


ഇരുപതോളം ഡിസൈനർമാരാണ് കേരള ഫാഷൻ റൺവേ സീസൺ 2 ൽ അണിനിരന്നത്. എത്നിക്, ബ്രൈഡൽ, ഇൻഡോ വെസ്റ്റ് ശേഖരങ്ങൾ അണിഞ്ഞു മോഡലുകൾ റാംപിൽ ചുവട് വെച്ചു. അറുപതിൽ പരം പ്രശസ്ത മോഡലുകളാണ് ഷോയിൽ പങ്കെടുത്തത്. ഡാലു കൃഷ്ണദാസ്, ജൂഡ് ഫെലിക്സ് എന്നിവരാണ് കൊറിയോഗ്രാഫി നിർവഹിച്ചത്. പുതുതായി ഡിസൈനിങ് മേഖലയിലേക്ക് കടന്നു വന്നവർക്കും കേരള ഫാഷൻ റൺവേ സീസൺ 2 ൽ അവസരം നൽകിയിരുന്നു. ഇഷ്‌റീൻ ഷെറി മെയ്ക് ഒവേഴ്സ്, സാത്താർ എന്നിവരും ഷോയുമായി സഹകരിച്ചിരുന്നു.