24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 17, 2025
February 8, 2025
January 16, 2025
December 31, 2024
December 27, 2024
November 16, 2024
November 5, 2024
September 13, 2024
September 10, 2024
September 9, 2024

കേരള ഹൈക്കോടതി കഴിഞ്ഞവര്‍ഷം തീർപ്പാക്കിയത് ഒരു ലക്ഷം കേസുകൾ

Janayugom Webdesk
കൊച്ചി
December 31, 2024 8:34 pm

കേരള ഹൈക്കോടതി 2024ൽ തീർപ്പാക്കിയത് 1.10 ലക്ഷം കേസുകൾ. ജനുവരി ഒന്നു മുതൽ ഡിസംബർ 27 വരെ 1,10, 666 കേസുകളാണ് തീര്‍പ്പാക്കിയത്. കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും സമയബന്ധിതമായി നീതി ലഭ്യമാക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടത്. ഏറ്റവും കൂടുതൽ കേസുകൾ തീർപ്പുകല്പിച്ചത് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ്; 11,140 കേസുകള്‍. രണ്ടാം സ്ഥാനത്തുള്ള ജസ്റ്റിസ് സി എസ് ഡയസ് 8,320 കേസുകൾ തീർപ്പാക്കി. ജസ്റ്റിസ് നഗരേഷാണ് മൂന്നാംസ്ഥാനത്ത്. 6,756 കേസുകളാണ് വിധി പറഞ്ഞത്. 6,642 കേസുകൾ തീർപ്പാക്കിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് നാലാം സ്ഥാനത്ത്. 

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6,196, ജസ്റ്റിസ് ഡി കെ സിങ് 5,140, ജസ്റ്റിസ് മുഹമ്മദ് നിയാസ് 4,872, ജസ്റ്റിസ് പി ഗോപിനാഥ് 4,172 കേസുകള്‍ തീർപ്പുകൽപ്പിച്ചു. ജസ്റ്റിസ് വി ജി അരുൺ 3,739, ജസ്റ്റിസ് ബദറുദ്ദീൻ 3,435, ജസ്റ്റിസ് മുരളീ പുരുഷോത്തമൻ 3,059 കേസുകളും തീര്‍പ്പാക്കി. കേരള ഹൈക്കോടതിയിൽ ആകെ 47 ജഡ്ജിമാരാണ് വേണ്ടത്. ഇതിൽ 35 സ്ഥിരം ജഡ്ജിമാരും 12 അഡീഷണൽ ജഡ്ജിമാരും. നിലവിൽ 45 ജഡ്ജിമാരാണുള്ളത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.