29 March 2024, Friday

ദളിത് അവകാശ മുന്നേറ്റ സമിതി കേരള ഘടകം രൂപീകരിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 25, 2022 10:05 pm

ദളിത് അവകാശ മുന്നേറ്റ സമിതി (എഐഡിആര്‍എം) കേരള ഘടകത്തിന് രൂപം നല്‍കി. തിരുവനന്തപുരത്തു നടന്ന സംസ്ഥാന പ്രവര്‍ത്തക യോഗം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജാതീയമായി വിഭജിക്കപ്പെടുന്ന നിലയിലേക്ക് ഇന്ന് രാജ്യം പൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്നവരാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ ദേശീയ കൗൺസിൽ അംഗം എൻ രാജൻ അധ്യക്ഷനായി. എഐഡിആര്‍എം അഖിലേന്ത്യാ പ്രസിഡന്റ് എ രാമമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കൃഷ്ണൻ, പ്രസിഡന്റ് എ കെ ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, വി ശശി എംഎല്‍എ തുടങ്ങിയവർ സംസാരിച്ചു. മനോജ് ബി ഇടമന സ്വാഗതവും കെ അജിത് നന്ദിയും പറഞ്ഞു.

എൻ രാജൻ

മനോജ് ബി ഇടമന

കെ അജിത്

                                                         

പുതിയ ഭാരവാഹികളായി എൻ രാജൻ (പ്രസിഡന്റ്), കെ അജിത് (വർക്കിങ് പ്രസിഡന്റ്), മനോജ് ബി ഇടമന (ജനറൽ സെക്രട്ടറി), പി പളനിവേൽ (ട്രഷറർ) വി ശശി എംഎൽഎ, സി കെ ആശ എംഎൽഎ, സി സി മുകന്ദൻ എംഎൽഎ, വി സരസ്വതി, ടി മണി (വൈസ് പ്രസിഡന്റുമാർ) വിനിൽ വി, ബാബു ചിങ്ങാരത്ത്, എൻ സി സിദ്ധാർത്ഥൻ, കുറുമ്പക്കര രാമകൃഷ്ണൻ (സെക്രട്ടറിമാർ) എന്നിവരടങ്ങുന്ന 45 അംഗ സംസ്ഥാന കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 150 ഓളം പ്രതിനിധികള്‍ പ്രഥമ യോഗത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: The Ker­ala unit of the Dalit Rights Move­ment Com­mit­tee was formed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.