ഐസിയുവിന്റെ വാതില്‍ തുറക്കാൻ താക്കോല്‍ കിട്ടാത്തതിനെ തുടര്‍ന്ന് അമ്പത്തിയഞ്ചുകാരി മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് ശ്വസതടസ്സവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇവരെ ഉജ്ജയിന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ്-19 ന് വേണ്ടി സജ്ജമാക്കിയ ആശുപത്രിയാണ് ഇത്. കോവിഡ് പരിശോധനയ്ക്കായി സ്രവങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു.
ആരോഗ്യനില മോശമായതോടെ ഇവരെ മാധവ്നഗറിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഐസിയുവിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഐസിയുവിന്റെ ചുമതലക്കാരായ ജീവനക്കാര്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നതും ഇല്ല. തുടര്‍ന്ന് ഐസിയുവിന്റെ പൂട്ട് തകര്‍ത്ത് ഐസിയുവില്‍ പ്രവേശിപ്പിച്ചു എങ്കിലും രോഗിയെ രക്ഷിക്കാനായില്ല.
സ്ത്രീയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നുവെന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഉജ്ജയിന്‍ മെഡിക്കല്‍ ഓഫീസര്‍ അനസൂയ ഗ്വാലി പറഞ്ഞു. കോവിഡ് പരിശോധനയ്ക്കായി എടുത്ത സ്രവവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഫലം ഇതുവരെ വന്നിട്ടില്ലെന്നും അനസൂയ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
English Summary: The key of ICU was not found, the patient died without treatment.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.