സന്തോഷത്തിന്റെ താക്കോല്‍ ഭാര്യയോ, സുഹൃത്തോ? പഠന റിപ്പോര്‍ട്ട് പുറത്ത്

Web Desk
Posted on September 21, 2020, 2:52 pm

പങ്കാളിയുമായോ കുട്ടികളുമായോ സമയം ചിലവഴിക്കുന്നതിലും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് സുഹൃത്തുകള്‍ക്ക് ഒപ്പമാണെന്ന് ഹഡ്‌സണ്‍ ഗവേഷണ കേന്ദ്രത്തിന്‌റെ പുതിയ റിപ്പോര്‍ട്ട്. പുതിയ പഠനത്തിന്‌റെ അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങളുമായുള്ളതിനേക്കാള്‍ കൂടുതല്‍ സമയം സുഹൃത്തുക്കളുമായി ആസ്വാദ്യകരമായ നിമിഷങ്ങള്‍ പങ്കുവയ്ക്കാനാണ് ആളുകള്‍ പ്രവണത കാണിക്കുന്നതെന്ന് കണ്ടെത്തല്‍.

ഇത്തരക്കാര്‍ക്ക് പല ചുമതലകളും ഒരുമിച്ച് ചെയ്യാന്‍ കഴിയും. കുടുംബബന്ധങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന അടിസ്ഥാന സ്വഭാവവുമായി സൗഹൃദം ബന്ധപ്പെടുന്നില്ലെന്നാണ് മറ്റൊരു പ്രത്യേകത. എന്നിരുന്നാലും കുട്ടികളുടെയും പങ്കാളിയുടെയും സാന്നിധ്യം സൗഹൃദവുമായി സമാനമായ രീതിയിലാണ് സന്തോഷത്തിന്‌റെ അളവ് സൂചിപ്പിക്കുന്നതെന്നും പറയാതെ വയ്യ. അതുകൊണ്ടു തന്നെ നമ്മള്‍ കൂടുതല്‍ സമയം പങ്കാളിയുമായോ കുട്ടികളുമായോ സമയം ചിലവഴിക്കണമെന്നും ഇവ ബന്ധത്തെ കൂടുതല്‍ ആസ്വാദകരമാക്കുമെന്ന് പറയുന്നു.

400 അധികം ആളുകളില്‍ നടത്തിയ പഠനത്തില്‍. അവരുടെ സുഹൃത്തുക്കളുടെയും കുടുംബവുമൊത്തുള്ള സമയത്തെക്കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. ഈ ചിന്തകള്‍ അവര്‍ക്ക് എത്തരത്തില്‍ സന്തോഷം നല്‍കുന്നു എന്നും കണ്ടെത്താന്‍ ഇത് സഹായകമായി. ആളുകള്‍ അവരുടെ പങ്കാളികളോടൊപ്പമായിരിക്കുമ്പോള്‍ പതിവായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വിശ്രമം, ഭക്ഷണം എന്നിവയാണ്. അതേ സമയം സുഹൃത്തുക്കളുമൊത്ത് സമയം ചിലവഴിക്കുമ്പോള്‍ അവര്‍ ആസ്വാദ്യകരമായ നിരവധി ജോലികള്‍ ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി.

പങ്കാളിയുമായും കുട്ടികളുമായും നല്ല അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങള്‍ നമ്മള്‍ ഉണ്ടാക്കേണ്ടതാണ്. ആ പോസിറ്റീവ് സമയങ്ങളെ മാനസികമായി ആസ്വദിക്കുകയും ചെയ്യുക. നേരെമറിച്ച്, ജോലികള്‍, വീട്ടുജോലികള്‍, കുട്ടികളുടെ പരിപാലനം എന്നിവയല്ലാതെ മറ്റൊന്നും ഉള്‍പ്പെടാത്ത കുടുംബബന്ധങ്ങള്‍ വളരെയധികം സന്തോഷം പ്രവചിക്കില്ലെന്നാണ് പഠനം പറയുന്നത്.

ENGLISH SUMMARY: The key to hap­pi­ness is a wife or a friend? Study report out
You may also like this video