ഗുഡഗാവ്: വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്ന പെൺക്കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ മൂക്ക് മുറിച്ചു. ഞായറാഴ്ച ഗുഡ്ഗാവിലെ ചക്രപുര്‍ ഗ്രാമത്തിലാണു സംഭവം.
കുടുംബാംഗങ്ങളും പെൺക്കുട്ടിയുടെ സഹോദരനും വീട്ടിലുണ്ടായിരുന്ന സമയത്താണ് അഞ്ചംഗ സംഘം വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി പെൺക്കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചത്. ബന്ധുക്കൾ ഇത് ചെറുക്കുന്നതിനിടെയാണ് രണ്ടു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ മൂക്കു മുറിച്ചത്.
you may also like this video;
ഗൗരവ് യാദവ്, ആകാശ് യാദവ്, സതീഷ് യാദവ്, മോനു യാദവ്, ലീലു യാദവ് എന്നിവരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ണ്
അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ ഇരുപതോളം പേര്‍ വീട് വളഞ്ഞ് അയല്‍ക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഗ്രാമത്തിലെ പ്രബലരായ ആളുകളാണ് ഇവരെന്നു പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. ആളുകളെ ആക്രമിച്ച ശേഷം ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കുന്നതാണ് ഇവരുടെ രീതി. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.