4 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 4, 2024
September 24, 2024
September 18, 2024
September 14, 2024
September 11, 2024
September 11, 2024
September 9, 2024
August 18, 2024
July 22, 2024
July 13, 2024

ജമ്മുകശ്മീരിലെ യുവാക്കളുടെ കൊ ലപാതകം; നിയമനടപടി ആരംഭിച്ച് സര്‍ക്കാര്‍

Janayugom Webdesk
ജമ്മു കശ്മീര്‍
December 24, 2023 7:22 pm

പൂഞ്ച് ജില്ലയിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ നിയമനടപടി ആരംഭിച്ചതായി ജമ്മു കശ്മീർ സര്‍ക്കാര്‍. ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് സൈന്യം ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത മറ്റ് ഏഴ് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കുമെന്ന് സൈന്യം അറിയിച്ചു.

വ്യാഴാഴ്ച സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ അടുത്ത ദിവസമാണ് മൂന്ന് സാധാരണക്കാരെ മാള്‍ പോസ്റ്റ് ക്യാമ്പിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ശാഖയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. എന്നാല്‍ സാധാരണക്കാരുടെ മരണം എങ്ങനെ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. 

ജമ്മു കശ്മീർ ഭരണകൂടത്തിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റാണ് മൂന്ന് പോരുടെയും മരണം സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. ഈ വിഷയത്തിൽ നിയമനടപടികൾ ആരംഭിച്ചതായും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു.

Eng­lish Summary;The killing of youth in Jam­mu and Kash­mir; Govt ini­ti­at­ed legal action
You may also like this video 

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.