23 July 2024, Tuesday
KSFE Galaxy Chits Banner 2

Related news

June 8, 2024
May 9, 2024
May 4, 2024
May 4, 2024
April 8, 2024
February 21, 2024
February 21, 2024
February 19, 2024
February 19, 2024
February 14, 2024

കിസാന്‍സഭ രാജ്ഭവന് മുന്നില്‍ കര്‍ഷക സത്യഗ്രഹം സംഘടിപ്പിച്ചു

Janayugom Webdesk
July 6, 2022 10:27 pm

ജനവാസമേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുക, കേന്ദ്ര പരിസ്ഥിതി നിയമം തിരുത്തിയെഴുതുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചുകൊണ്ട് കിസാന്‍സഭ സംസ്ഥാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവന് മുന്നില്‍ കര്‍ഷക സത്യഗ്രഹം സംഘടിപ്പിച്ചു.

കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്തു. വന്യജീവി സങ്കേതമേഖലയില്‍ താമസിച്ച് കൃഷിചെയ്തുവരുന്ന കര്‍ഷകര്‍ക്ക് അവിടെ കൃഷിചെയ്യാനും താമസിക്കാനും കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൃഷിക്കാരെയും മലയോരവാസികളെയും ദോഷകരമായി ബാധിക്കുന്ന വിധത്തിലാണ് കേന്ദ്ര പരിസ്ഥിതി നിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി. കര്‍ഷകര്‍ പരിസ്ഥിതി സംരക്ഷണത്തിന് എതിരല്ല.

പരിസ്ഥിതി ലോല പ്രദേശമെന്ന് വിശദീകരിക്കുന്ന മേഖലയിലുള്ളത് ഏറ്റവും ദരിദ്രരായ കര്‍ഷകരാണ്. തലമുറകളായി കൃഷിചെയ്യുന്ന ഭൂമിയില്‍ നിന്ന് അവരെ ഇറക്കിവിടുന്നത് എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് കേന്ദ്രഗവണ്‍മെന്റും സുപ്രീം കോടതിയും മനസിലാക്കണം.

കേന്ദ്ര പരിസ്ഥിതി നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് മാത്രമെ ശാശ്വതമായ പരിഹാരം സാധ്യമാകുകയുള്ളു. ഗവര്‍ണര്‍ ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് കേരളത്തിലെ കര്‍ഷകരുടെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിന്റെയും സുപ്രീം കോടതിയുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും സത്യന്‍ മൊകേരി കൂട്ടിചേര്‍ത്തു.

സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി, സംസ്ഥാന ഭാരവാഹികളായ മാത്യു വര്‍ഗീസ്, എ പ്രദീപന്‍, ജോയ്കുട്ടി ജോസ്, കെ വി വസന്തകുമാര്‍, ദാസപ്പന്‍, വി പി ഉണ്ണികൃഷ്ണന്‍, ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.

Eng­lish summary;The Kisans­ab­ha orga­nized a farmer strike in front of the Raj Bhavan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.