മാനന്തവാടി: സംയുക്ത ട്രേഡ് യുണിയന്റ് നേതൃത്വത്തിൽ ആഹ്വാനം ചെയ്ത് ദേശിയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊറിയൻ കുടുംബവും. സൗത്ത് കൊറിയയിൽ നിന്നുള്ള ജൂൺ ഭാര്യ കായ, മക്കളായ ഷുൻലു, ഷുഗു എന്നിവരാണ് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുവേദിയിൽ എത്തിയത്.
ഒരാഴ്ച മുമ്പ് കേരളത്തിലെത്തിയ ഇവർ ച്ചൊവ്വാഴ്ചയാണ് മാനന്തവാടിയിലെത്തിയത്. തുടർന്ന് തോൽപ്പെട്ടി വന്യജീവി സങ്കേതം സന്ദർശിക്കുകയും ചെയ്തു. പണിമുടക്ക് ദിവസം ഗാന്ധി പാർക്കിലെത്തിയ കുടുംബം പണിമുടക്ക് അനുഭാവികൾക്കായി ഭക്ഷണം പാചകം ചെയ്യുന്നത് കണ്ട് വിവരങ്ങൾ ആരായുകയും ദേശീയ പണിമുടക്കിനെ കുറിച്ച് വിവരങ്ങൾ ആരാഞ്ഞശേഷം ഗാന്ധി പാർക്കിലെ പൊതുയോഗം നടക്കുന്ന വേദിയിൽ വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾക്കൊപ്പം വേദി പങ്കിടുകയുമായിരുന്നു.
തോൽപ്പെട്ടിയിലെ കാനന സവാരി ഏറെ ഹൃദ്യമായിരുന്നുവെന്ന് ജൂൺ പറഞ്ഞു. ഒരാഴ്ചയോളം ഈ കുടുംബം ജില്ലയിലുണ്ടാകും. മാനന്തവാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ചേർന്ന യോഗത്തിൽ ചെയർമാൻ വി. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. മാനന്തവാടിയിൽ പണിമുടക്ക് പുർണ്ണമായിരുന്നു.
English Summary: The Korean family also expressed support for the strike in kerala
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.