നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് റോഡിന് മധ്യഭാഗത്തായി കറങ്ങി തിരിഞ്ഞു

Web Desk
Posted on August 31, 2019, 1:04 pm

അടൂര്‍: എംസി റോഡില്‍ അടൂര്‍ നെല്ലിമൂട്ടിപ്പടി ജംഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റിന് സമീപം വെച്ച് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി  ബസ് റോഡിന് മധ്യഭാഗത്തായി കറങ്ങി തിരിഞ്ഞത് യാത്രാക്കാരില്‍ പരിഭ്രാന്ത്രി പരത്തി. ബസ് റോഡില്‍ നിന്ന് തെന്നി മാറാതിരുന്നത് വന്‍  അപകടം ഒഴിവാക്കി. തിരുവനന്തപുരത്ത് നിന്ന് മല്ലപ്പള്ളിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് ബ്രേക്ക് ജാമായതിനെ തുടര്‍ന്ന് റോഡിന്റെ മധ്യഭാഗത്ത് വച്ച് വട്ടം കറങ്ങിയത്. സംഭവ സമയം ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. കൂടാതെ ഈ സമയം എതിരെ കൂടുതല്‍ വാഹനങ്ങള്‍ വരാതിരുന്നതും ആശ്വാസമായി. അപകട സമയം മഴപെയ്ത് റോഡില്‍ വഴുക്കല്‍ ഉണ്ടായിരുന്നതും ഇറക്കവും ആയതിനാല്‍ ആണ് ഡ്രൈവര്‍ക്ക് ബസിന്മേല്‍ ഉണ്ടായിരുന്ന  നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം.

https://youtu.be/9e4fhxe8LPQ