Web Desk

കാസർകോട്

January 03, 2021, 7:05 pm

സംസ്ഥാനത്തെ ഏറ്റവും വലിയ വെങ്കലഗാന്ധി പ്രതിമ കാസർകോട് കളക്ട്രേറ്റിൽ

Janayugom Online

സംസ്ഥാനത്തെ ഏറ്റവും വലിയ വെങ്കലഗാന്ധി പ്രതിമ കാസർകോട് കളക്ട്രേറ്റിൽ .12 അടിയലധികം ഉയരമുള്ളതാണ് വെങ്കല പ്രതിമ .ജീവിതത്തിലെ തന്നെ വലിയ നേട്ടമാണ് വെങ്കല ഗാന്ധിപ്രതിമയെന്ന് ശിൽപി ഉണ്ണി കാനായി പറയുന്നു.
കാസർകോട് കളക്ട്രേറ്റിന് മുന്നിൽ പണിത വെങ്കല ഗാന്ധിപ്രതിമക്ക് 12.1 അടി ഉയരം, 1200 കിലോ ഭാരവുമാണ് ഉള്ളത് .സംസ്ഥാനത്തെ ഏറ്റവും വലിയതും ഉയരം കൂടിയതുമായ വെങ്കല ഗാന്ധി പ്രതിമ. 1997 ല്‍ നടന്ന സ്വാതന്ത്യ സുവർണ ജൂബിലി ആഘോഷത്തിൻറെ ഭാഗമായാണ് കളക്ട്രേറ്റിന് മുന്നിൽ മഹാത്മാഗാന്ധിയുടെ പ്രതിയെന്ന ആവശ്യം ഉയർന്നത്.
എന്നാല്‍ അത് യാഥാർത്ഥ്യമായത് ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൻറെ ഭാഗമായാണ് .നിരവധി ആളുകളാണ് തലയെടുപ്പോടെ നിൽക്കുന്ന ഗാന്ധിപ്രതിമ കാണാനും ഫോട്ടെയുടുക്കാനും ദിനംപ്രതി കളക്ട്രേറ്റിലെത്തുന്നത്.
Eng­lish sum­ma­ry : The largest bronze Gand­hi stat­ue in the state at the Kasar­god Collectorate
you may also like this video