കൊവിഡ് ബാധിച്ച് തൃശൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയും രോഗമുക്തി നേടി. ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ ബോർഡ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജില്ലയിൽ ഇപ്പോൾ കൊവിഡ് രോഗികൾ ആരും ചികിത്സയിൽ ഇല്ല. അതേസമയം,സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചയാള്‍ അബുദാബിയില്‍ നിന്നെത്തിയതാണ്. കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നതും. കാസര്‍ഗോഡ് 8, കണ്ണൂര്‍3, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 270 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 129 പേരാണ് ചികിത്സയിലുള്ളത്. 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര് വീടുകളിലും 461 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. ആരോഗ്യ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.