ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Web Desk

ന്യൂഡല്‍ഹി

Posted on August 31, 2020, 8:47 am

എസ്എന്‍സി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിനീത് സരണ്‍, യു.യു.ലളിത് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും നൽകിയ ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ കോടതിയിലാണ് കേസ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.

ENGLISH SUMMARY:The Lavalin case will be heard by the Supreme Court today
You may also like this video