കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍ ഡി എഫ് വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ജില്ലാ കലക്ടര്‍ ടി വി സുഭാഷിനാണ് ഇന്ന് കാലത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ സി പി എം കൗണ്‍സിലേഴ്‌സ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, എല്‍ ഡി എഫ് കൗണ്‍സില്‍ അംഗം തൈക്കണ്ടി മുരളീധരന്‍ എന്നിവര്‍ നോട്ടീസ് നല്‍കിയത്. ഏകാധിപത്യ ഭരണം, ജനാധിപത്യവിരുദ്ധ തീരുമാനങ്ങള്‍, എല്‍ ഡി എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളുടെ അവഗണന തുടങ്ങിയ വിഷയങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്.
പത്ത് ദിവസത്തിനകം അവിശ്വാസപ്രമേയം കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. എല്‍ ഡി എഫിന്റെ 27 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസാണ് കലക്ടര്‍ക്ക് നല്‍കിയിട്ടുള്ളത്. മൂന്ന് ദിവസത്തിനകം അവിശ്വാസ പ്രമേയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ യോഗത്തിന്റെ തീയ്യതി ജില്ലാ കലക്ടര്‍ പ്രഖ്യാപിക്കും. കോര്‍പറേഷന്‍ ഭരണം അവസാനിക്കാന്‍ ഇനി ആറ് മാസം മാത്രമേ ബാക്കിയുള്ളൂ. അവസാനഘട്ടത്തില്‍ വന്ന ഈ അവിശ്വാസ പ്രമേയം പാസ്സാകുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ് കൗണ്‍സില്‍ അംഗങ്ങള്‍. നേരത്തെ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മേയറായ പി കെ രാഗേഷിനെതിരെ അവിശ്വാസപ്രമേയം കൗണ്‍സില്‍ യോഗത്തില്‍ കൊണ്ടുവന്നിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
ഇതിനിടെ ഗുരുതരമായ സാമ്പത്തിക ആരോപണവും പി കെ രാഗേഷിനെതിരെ എല്‍ ഡി എഫ് ചൂണ്ടി കാട്ടിയിട്ടുണ്ട്. രാഗേഷിന്റെ സ്വന്തക്കാര്‍ ജോലി ചെയ്യുന്ന സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചതാണ് വിഷയം. ഇത് സംബന്ധിച്ച് എല്‍ ഡി എഫ് കൗണ്‍സിലറായ എന്‍ ബാലകൃഷ്ണന്‍ ഏതാനും മാസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിലെ സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം ഇന്ന് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരോ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയോ അറിയാതെയാണ് പൊതുഫണ്ട് ബാങ്കിലേക്ക് നിക്ഷേപിച്ചതെന്ന് ബാലകൃഷ്ണന്‍ കൊടുത്ത പരാതിയില്‍ പറയുന്നത്.
English Summary: The LDF again issued a notice of no-confidence motion against the deputy mayor.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.