December 3, 2022 Saturday

Related news

December 2, 2022
November 18, 2022
November 15, 2022
November 15, 2022
November 15, 2022
November 15, 2022
November 10, 2022
November 10, 2022
November 10, 2022
November 9, 2022

20 രൂപയ്ക്ക് ഊണുമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ 1000-ാമത്തെ ജനകീയ ഹോട്ടല്‍ തുറന്നു

Janayugom Webdesk
വയനാട്
March 31, 2021 10:12 am

എല്‍ഡിഎഫ് സര്‍ക്കാരിന്റെ 1000 ജനകീയ ഹോട്ടല്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. വയനാട് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 1000ാമെത്തെ ജനകീയ ഹോട്ടലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2.6 കോടി ആളുകള്‍ക്ക് ഭക്ഷണം നല്‍കിക്കഴിഞ്ഞ ജനകീയ ഹോട്ടലുകളിലൂടെ 20 രൂപയ്ക്ക് ഊണ്. 7,68,300 പേര്‍ക്കാണ് സൗജന്യമായ ഭക്ഷണം നല്‍കുന്നത്. അതേസമയം സര്‍ക്കാര്‍ ജനകീയ ഹോട്ടലുകള്‍ക്ക് ഒരു ഊണിന് 10 രൂപ വച്ച് സബ്‌സിഡി നല്‍കുമെന്ന് പറഞ്ഞ പ്രകാരം 24.72 കോടി രൂപ കുടുംബശ്രീയ്ക്ക് വിതരണം ചെയ്തു. 

വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായിരുന്നു 2020–21 ബജറ്റില്‍ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകള്‍. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന രാജ്യത്ത് ഈ നേട്ടം ശരിക്കും ഒരു മാതൃകയാണ്. കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സിവില്‍ സപ്ലൈസ് വകുപ്പും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ വിജയമാണ് ബജറ്റ് വര്‍ഷത്തില്‍ തന്നെ 1000 ഹോട്ടലുകള്‍ പൂര്‍ത്തീകരിക്കാനായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ENGLISH SUMMARY:The LDF gov­ern­ment has opened the 1000th jana­keeya hotel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.