October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
October 1, 2022
October 1, 2022

എല്‍ഡിഎഫ് സീറ്റുകള്‍ നിറഞ്ഞ് നൂറിലെത്തും

Janayugom Webdesk
കൊച്ചി
May 12, 2022 10:41 pm

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃക്കാക്കരയ്ക്ക് പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണിതെന്നും എല്‍ഡിഎഫിന്റെ സീറ്റുകള്‍ നിറഞ്ഞ് നൂറിലെത്തുന്നതിനുള്ള അവസരമായി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിനെ വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫ് ക്യാമ്പിൽ വേവലാതികൾ കാണാൻ കഴിയുന്നുണ്ട്. രാജ്യം ഗുരുതരമായ പ്രശ്നങ്ങളാണ് നേരിടുന്നത്. 

മതനിരപേക്ഷത തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നത്. ഭരണഘടനയെ വിലമതിക്കാത്ത സമീപനം ഭരണാധികാരികളിൽ നിന്ന് തന്നെ ഉയർന്നു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണോയെന്ന സംശയം ചിലർ ഉയർത്തുന്നുണ്ട്, സംശയം വേണ്ട ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണ്, നിയമസഭയിലെ തൃക്കാക്കരയുടെ പ്രതിനിധിയാണ് ജോ എന്നാണ് എതിർപക്ഷം പോലും സമ്മതിക്കുന്നത്, കനത്ത കരഘോഷങ്ങളുടെ ഇടയിൽ മുഖ്യമന്ത്രി പറഞ്ഞു. മെട്രോയോടൊപ്പം കെ റയിൽ, വാട്ടർ മെട്രോ എന്നിവ ഒരുമിച്ച് തൃക്കാക്കരയിലെത്തും. അതിന് ജോ ജോസഫിനെ ഞങ്ങൾക്ക് സഭയിൽ ആവശ്യമുണ്ട്. 

നാടിന് ഗുണമുള്ള ഒന്നിനും യുഡിഎഫ് അനുകൂലമല്ല. മെട്രോ കാക്കനാട്ടേക്ക് നീട്ടാനുള്ള നടപടി സ്വീകരിക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്രം അതിന് അനുകൂലമായ നിലപാട് എടുക്കുന്നില്ല. കോൺഗ്രസ് എംപിമാർ ഇക്കാര്യത്തിൽ നാടിനൊപ്പം നിൽക്കുന്നില്ല. യുഡിഎഫ് എംപിമാർ ഒരു പ്ലക്കാർഡ് പോലും ഉയർത്തിയിട്ടില്ല. എന്നാല്‍ കേരളത്തിന്റെ വികസനത്തിന് എതിരായി ശബ്ദമുയർത്താൻ അവർക്ക് കഴിയുന്നുണ്ട്. ഇത് തൃക്കാക്കരയിലെ ജനങ്ങൾ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ ദിവസം രാജ്യമാകെ ഉറ്റുനോക്കിയതും സ്വാഗതം ചെയ്തതും സുപ്രീം കോടതിയുടെ നിലപാടിനെയാണ്. കോടതി വിധിയെ എല്ലാവരും സ്വാഗതം ചെയ്തപ്പോൾ കേന്ദ്രസർക്കാർ അസഹിഷ്ണുത പ്രകടിപ്പിച്ചു. കേന്ദ്ര നിയമമന്ത്രിയുടെ വാക്കുകളാണ് ഇതിന് ഉദാഹരണം. ലക്ഷ്മണ രേഖ മറികടക്കാൻ പാടില്ലെന്ന ഭീഷണിയുടെ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഇതാണ് കേന്ദ്രസർക്കാരിന്റെ സമീപനമെന്നും എല്ലാം തങ്ങൾക്ക് വിധേയമാകണം, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ചൊൽപ്പടിക്ക് നിൽക്കണം എന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത് എന്നും മുഖ്യമന്ത്രി വിമർശിച്ചു. മതനിരപേക്ഷത തകർക്കാൻ രാജ്യ വ്യാപകമായി ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:The LDF seats will be filled to 100
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.