Web Desk

തിരുവനന്തപുരം

August 28, 2020, 10:49 pm

ലീഗൽ മെട്രോളജി വകുപ്പ് കണ്‍ട്രോൾ റൂമുകൾ ആരംഭിച്ചു

Janayugom Online

ഓണക്കാലത്ത് അളവ് തൂക്ക വെട്ടിപ്പുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന, ജില്ലാ തലങ്ങളിൽ കണ്‍ട്രോൾ റൂം ആരംഭിച്ച് മിന്നൽ പരിശോധനകൾ ശക്തമാക്കി. കഴിഞ്ഞ നാല് ദിവസങ്ങളിലായി നടത്തിയ ഓണക്കാല പ്രത്യേക മിന്നൽ പരിശോധനകളിൽ 775 ഷോപ്പുകളിൽ പരിശോധന നടത്തുകയും 104 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിയമാനുസൃത പ്രഖ്യാപനങ്ങൾ ഇല്ലാത്ത പായ്ക്കറ്റുകൾ വില്പനയ്ക്കായി പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുക, എംആർപിയെക്കാൾ ഉയർന്ന വില ഈടാക്കുക, വില തിരുത്തുകയോ മായ്ക്കുകയോ മറയ്ക്കുകയോ ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങൾ ഉപഭോക്താക്കൾക്ക് വകുപ്പിനെ നേരിട്ട് അറിയിക്കാം. കൺട്രോൾ റൂമിലും 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in എന്ന വെബ്സൈറ്റിലും പരാതികൾ അറിയിക്കാം.

ENGLISH SUMMARY:The Legal Metrol­o­gy Depart­ment start­ed con­trol rooms
You may also like this video