പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം: നിയമസഭയിൽ പ്രമേയം പാസാക്കി

Web Desk
Posted on December 31, 2019, 12:52 pm

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കേരള നിയമസഭയില്‍ പാസാക്കി. അടിയന്തരമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായിട്ടാണ് അവതരിപ്പിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല. ബിജെപി. എംഎല്‍എ ഒ.രാജഗോപാല്‍ ഒഴികെ ഭരണ‑പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു.

രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഇത് മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമം മൗലികാവകാശമായ സമത്വ തത്വത്തി ന്റെ ലംഘനമാണ്. മതനിരപേക്ഷത തകർക്കും. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുമ്പോൾ മത‑രാഷ്ട്രീയ സമീപനമാണ് അതിൽ ഉൾച്ചേർന്നിരിക്കുന്നത്. ഇത് ഭരണഘടനയുടെ മതനിര പേക്ഷ കാഴ്ചപാടിന് കടക വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതുമല്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

you may also like this video

 

Eng­lish sum­ma­ry:The leg­is­la­ture passed a res­o­lu­tion call­ing for the repeal of the Cit­i­zen­ship Amend­ment Act