Tuesday
19 Mar 2019

ഏറ്റവും വലിയ അഞ്ചാമത്തെ വജ്രം: വില നാല്പത് മില്ല്യണ്‍ ഡോളര്‍

By: Web Desk | Tuesday 13 March 2018 7:30 PM IST


ബ്ലൂംബെര്‍ഗ്:

ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രം നാല്പത് മില്ല്യണ്‍ ഡോളറിന് വിറ്റഴിഞ്ഞു. ലെസതോ ലെജന്‍റെ എന്ന് പേരിട്ട വജ്രം ഒരു സ്വകാര്യ വ്യക്തിയാണ് ജെം ഡയമണ്ടസ് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് വാങ്ങിയത്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാളാണ് ഇൗ വജ്രം സ്വന്തമാക്കിയത്.

കഴിഞ്ഞ ജനുവരിയിലാണ് ലെത്സങ് ഖനിയില്‍ നിന്ന് ജെം ഡയമണ്ട് കമ്പനി ലെസതോ ലെജന്‍റ കണ്ടെടുത്തത്. ലെത്സങ് ഖനിയില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള ഏറ്റവും വലിയ വജ്രവുമാണിത്. ഈ വര്‍ഷം മാത്രം 100 കാരറ്റിലധികം ഗുണമേന്മയുള്ള 6 വജ്രങ്ങളാണ് ലെത്സങ്ങില്‍ ഖനനം ചെയതെടുത്തത്.

63 മില്ല്യണ്‍ ഡോളറിന് വില്പന നടന്ന ലുകാരാ വജ്രമാണ് ലോകത്തേറ്റവും കൂടിയ വിലയ്ക്ക് വിറ്റുപോയത്. 813 കാരറ്റാണ് ഇതിന്‍റെ മാറ്റ്.

Photo Courtesy: City AM