September 28, 2022 Wednesday

Related news

August 14, 2022
June 27, 2022
June 20, 2022
February 22, 2022
January 18, 2022
December 10, 2021
November 24, 2021
October 8, 2021
August 7, 2021
July 17, 2021

ലൈബ്രറി ഹാളിന് കെ ദാമോദരന്റെ പേര് നല്‍കും

Janayugom Webdesk
ഗുരുവായൂര്‍
September 15, 2020 8:58 pm

ചരിത്രസ്മരണകളുറങ്ങുന്ന ഗുരുവായൂരില്‍ മഞ്ജുളാല്‍ പരിസരത്ത് നഗരസഭ ആധുനിക രീതിയില്‍ നവീകരണം നടത്തിയ ലൈബ്രറി ഹാളിന് കെ ദാമോദരന്റെ പേര് നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച ഓണ്‍ലൈനില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളും ചിന്തകനും എഴുത്തുകാരനുമായ കെ ദാമോദരന്റെ കര്‍മ്മമണ്ഡലം കൂടിയായ ഗുരുവായൂരില്‍ ഇത് ഉചിതമായൊരു സ്മാരകമായിത്തീരുകയാണ്. ആധുനിക രീതിയില്‍ ഇന്റീരിയര്‍ ഡെക്കറേഷനും മറ്റു സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ശീതികരിച്ച ഈ ഹാള്‍ നാളെകളില്‍ സാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമാകും. 

നഗരസഭ ലൈബ്രറിയിലെ പുതുതായി നിര്‍മ്മിച്ച വായനാമുറിക്ക് ഗുരുവായൂര്‍കാരന്‍കൂടിയായ പ്രശസ്ത ചെറുകഥാ കൃത്ത് പുതൂര്‍ ഉണ്ണികൃഷ്‌ന്റെ പേര് നല്‍കും. നഗരസഭ കിച്ചണ്‍ ബ്ലോക്കിന് മുകളിലെ പുതിയ ഹാളിന് സെകുലര്‍ ഹാള്‍ എന്നും ബ്രഹ്‌മകുളത്തെ പുതിയ പാര്‍ക്കിന് ഇ കെ നായനാര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന് നാമകരണം ചെയ്യാനും യോഗം തീരുമാനിച്ചു. ചെയര്‍പേഴ്‌സണ്‍ എം രതി, വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ENGLISH SUMMARY:The library hall will be named after K Damodaran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.