25 April 2024, Thursday

എൽഐസി ഓഹരിവിൽപ്പന ഈആഴ്‌ചതുടങ്ങിയേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
April 24, 2022 9:28 am

വെട്ടിക്കുറച്ചഎൽഐസി ഓഹരിവിൽപ്പന ഈആഴ്‌ചതുടങ്ങിയേക്കും. മെയ്‌രണ്ടിന്‌ തുടങ്ങിയാൽ മതിയെന്ന ആലോചനയുമുണ്ട്‌. മാർച്ചിൽ നടത്താനിരുന്ന 31.6 കോടി ഓഹരികളുടെ ഐപിഒ(ഇനിഷ്യൽ പബ്ലിക് ഓഫർ)ഉക്രയ്‌ൻ യുദ്ധത്തിന്റെ സാഹചര്യത്തിലാണ്‌ മാറ്റിയത്‌.

വിപണിയിൽ പ്രതികൂലസ്ഥിതി തുടരുന്നതിനാൽ പ്രാഥമിക വിൽപ്പന 55,000–-60,000 കോടിയിൽനിന്ന്‌ 21,000 കോടിയായി വെട്ടിക്കുറയ്‌ക്കും.വിൽപ്പനയോട്‌ വിപണി മെച്ചപ്പെട്ട രീതിയിൽ പ്രതികരിച്ചാൽ 9000 കോടി രൂപയുടെ ഓഹരികൂടി വിറ്റഴിക്കും.

ഐപിഒയിൽ 35 ശതമാനം ഓഹരി ചെറുകിട നിക്ഷേപകർക്കും 10 ശതമാനം പോളിസി ഉടമകൾക്കും അഞ്ച്‌ ശതമാനം എൽഐസി ജീവനക്കാർക്കും നൽകും. മറ്റ്‌ മേഖലകളിൽ വിറ്റഴിക്കൽ ഇഴയുന്നതിനാൽ എൽഐസി വഴി നടപ്പുവർഷം പരമാവധി പണം സമാഹരിക്കലാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യം. 

എൽഐസിയുടെ മൊത്തം ഓഹരിമൂല്യം 11 ലക്ഷം കോടി രൂപയിൽനിന്ന്‌ ആറ്‌ ലക്ഷം കോടിയായി വെട്ടിക്കുറച്ചു.
ഐപിഒ മെയ്‌ 12നകം നടത്താനായില്ലെങ്കിൽ പുതിയ പാദത്തിലെ കണക്ക്‌ ഉൾപ്പെടുത്താൻ ആഗസ്‌ത്‌–-സെപ്‌തംബർ വരെ നീട്ടേണ്ടിവരും.

Eng­lish Summary:The LIC share sale is like­ly to begin this week

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.