ന്യൂഡൽഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീരിന്റെ വിനോദസഞ്ചാരമേഖലയെ ബാധിച്ചിട്ടില്ലെന്ന കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിങ് പട്ടേലിന്റെ പ്രസ്താവന തള്ളി വിവരാവകാശരേഖ പുറത്ത്. പ്രത്യേക പദവി റദ്ദാക്കിയത് ജമ്മു കശ്മീരിന്റെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശരേഖ. വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ജമ്മു കശ്മീര്‍ ടൂറിസം വകുപ്പ് നല്‍കിയ മറുപടിയിലാണ് വെളിപ്പെടുത്തല്‍. ‘ദ വയർ’ ആണ് വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ വർഷം നവംബർ 19 ന്,ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷമുള്ള വിനോദസഞ്ചാര മേഖലയുടെ സ്ഥിതിഗതികൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സിപിഐ(എം)ന്റെ രാജ്യസഭാംഗം എളമരം കരിമിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് പ്രഹ്ളാദ് സിങ് തെറ്റായ പ്രസ്താവന നടത്തിയത്. വിനോദസഞ്ചാര മേഖലയിലോ മേഖലയിൽ നിന്നുള്ള
വരുമാനത്തിലോ കുറവ് വന്നിട്ടില്ലന്നാണ് മന്ത്രി പാർലമെന്റിൽ പറഞ്ഞത്.
വിവരാവകാശ നിയമം അനുസരിച്ച് വിനോദസഞ്ചാര മന്ത്രാലയത്തോട് ചോദിച്ച ചോദ്യങ്ങള്‍ മന്ത്രാലയം ജമ്മു കശ്മീരിലെ ടൂറിസം വകുപ്പിന് അയച്ചു നല്‍കിയിരുന്നു. ഇതിന് ലഭിച്ച മറുപടിയിലാണ് മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് വ്യക്തമായത്. ജമ്മു കശ്മീര്‍ ടൂറിസം വകുപ്പ് നല്‍കിയ പ്രധാനപ്പെട്ട വിവരങ്ങള്‍ മന്ത്രി മറച്ചുവെക്കുകയായിരുന്നെന്ന് ആര്‍ടിഐ രേഖകള്‍ തെളിയിക്കുന്നതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു.
വിവരാവകാശ രേഖപ്രകാരം 2017 ഓഗസ്റ്റ്,സെപ്റ്റംബർ,ഒക്ടോബർ മാസങ്ങളിൽ 11 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിൽ വിനോദസഞ്ചാരികൾ ജമ്മു കശ്മിർ സന്ദർശിച്ചിരുന്നു. 2018 ൽ ഇത് ഏകദേശം 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലായി ഉയർന്നിരുന്നു. എന്നാൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം 2019 ഓഗസ്റ്റ്, സെപ്റ്റംബർ,ഒക്ടോബർ മാസങ്ങളിൽ ഇത് പത്ത് ലക്ഷത്തിനും 12 ലക്ഷത്തിനുമിടയിലായി കുറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ യാത്രക്കാരെ തിരിച്ചുവിളിച്ചതും ആശയവിനിമയ സംവിധാനങ്ങൾ വിശ്ചേദിച്ചതും വിനോദസഞ്ചാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ താമസത്തിനായി തെരഞ്ഞെടുക്കുന്ന ഹോട്ടലുകളും ഗസ്റ്റ്ഹൗസുകളുമുൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഈ കാലയളവിൽ അടഞ്ഞുകിടക്കുകയായിരുന്നുവെന്നും വരുമാനത്തിൽ കുത്തന ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
you may also like this video
English summary: The lie of the Center has collapsed that the Kashmir issue has not affected tourism
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.