Web Desk

July 18, 2021, 12:56 pm

‘സിനിമയ്ക്ക് വേണ്ടിയാണ് പാടിയതെന്ന് അറിയില്ലായിരുന്നു’; മാലിക്കിലെ വൈറല്‍ ഗാനം പാടിയ കൊച്ചുമിടുക്കിയെ കണ്ടെത്തി

Janayugom Online

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് മഹേഷ് നാരായണന്‍ ചിത്രം മാലിക്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോളിതാ മാലക്കിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ്. ചിത്രത്തിലെ ഒരു ബിജിഎം ഗാനമാണിത്. ചിത്രത്തിലെ ഈ പാട്ട് ഒരു കുട്ടിയാണ് പാടിയിരിക്കുന്നത്.

ആരാണ് ഈ കുട്ടിയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ തിരഞ്ഞത്. ഈ ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് ഹിദയാണ് ആ ഗായിക. പത്ത് വയസുകാരി ഹിദയുടെ പാട്ട് മലയാളികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ ഈ പാട്ട് പാടുമ്പോള്‍ മാലിക്കിന് വേണ്ടിയാണ് പാടുന്നതെന്ന് ഹിദയ്ക്ക് അറിയില്ലായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഹിദയുടെ ചേച്ചിയും ഗായികയാണ്. അങ്ങനെയിരിക്കെ ചേച്ചിക്കൊപ്പം സ്റ്റുഡിയോയിലൊക്കെ ഹിദയും പോകാറുണ്ട്. അവിടെവെച്ചാണ് ഒരു സിനിമയ്ക്ക് വേണ്ടി നാല് വരി പാടാന്‍ ആവശ്യപ്പെടുന്നത്.

പാടിക്കൊടുത്തുവെങ്കിലും മാലിക് എന്ന ചിത്രത്തിന് വേണ്ടിയാണ് താന്‍ പാടിയതെന്ന് ഹിദയ്ക്ക് അന്ന് അറിയില്ലായിരുന്നു. ചിത്രം റിലീസ് ആകുകയും പാട്ട് വൈറലായി മാറുകയുമായിരുന്നു. പാട്ട് ഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് കുഞ്ഞ് ഹിദ. നാലാം ക്ലാസിലാണ് ഹിദ പഠിക്കുന്നത്. രണ്ട് സഹോദരിമാരാണ് ഹിദയ്ക്കുള്ളത്. രണ്ട് പേരും ഗായികമാരാണ്. പാടി വന്നെങ്കിലും അതെല്ലാം മറന്നിരിക്കുകയായിരുന്നു, സിനിമയിറങ്ങിയപ്പോഴും ഓര്‍ത്തിരുന്നില്ലെന്നും പിന്നീട് പാട്ട് വൈറാലയെന്ന് കൂട്ടുകാര്‍ അറിയിക്കുന്നതോടെയാണ് ഹിദയുടെ വീട്ടുകാരും സംഭവം അറിയുന്നത്. മാലിക്കിന് വേണ്ടി സുഷിന്‍ ശ്യാം ആണ് പാട്ടുകള്‍ ഒരുക്കിയത്. ഗാന്ധി സ്‌ക്വയര്‍ എന്ന ചിത്രത്തിലും ഹിദ പാടിയിട്ടുണ്ട്. ജയസൂര്യയും നമിത പ്രമോദാണ് ചിത്രത്തിലുള്ളത്.

ENGLISH SUMMARY:The lit­tle girl who sang the viral song in Malik
You may also like this video