എസ്ബിഐയും എച്ച്ഡിഎഫ്‌സിയും വായ്പ പലിശ കുറച്ചു

Web Desk

ന്യൂഡൽഹി

Posted on July 08, 2020, 10:26 pm

എസ്ബിഐയും എച്ച്ഡിഎഫ്‌സിയും വായ്പ പലിശ കുറച്ചു. രാജ്യത്ത് വായ്പ ആവശ്യകത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ പലിശ കുറച്ചിരിക്കുന്നത്. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള(മൂന്നുമാസംവരെയുള്ള) പലിശയില്‍ 5–10 ബേസിസ് പോയിന്റിന്റെ കുറവാണ് എസ്ബിഐ വരുത്തിയത്.

ഇതോടെ മൂന്നുമാസ കാലയളവിലുള്ള പലിശ 6.75 ശതമാനത്തില്‍ നിന്ന് 6.65ശതമാനമായി കുറയും. എച്ച്ഡിഎഫ്‌സി ബാങ്ക് എല്ലാ കാലയളവിലേയ്ക്കുമുള്ള പലിശയില്‍ 20 ബേസിസ് പോയന്റിന്റെ കുറവുവരുത്തി. ഇതോടെ മൂന്നുമാസ കാലയളവിലുള്ള വായ്പ പലിശ 7.20 ശതമാനമായി. ആറുമാസക്കാലയളവില്‍ 7.30 ശതമാനവും ഒരുവര്‍ഷത്തേയ്ക്ക് 7.45 ശതമാനവുമാണ് പുതുക്കിയ പലിശ.

കാനറ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും 10 മുതല്‍ 20 ബേസിസ് പോയിന്റുവരെ വായ്പ പലിശയില്‍ കഴിഞ്ഞദിവസം കുറവുവരുത്തിയിരുന്നു. ഇന്നലെ മുതൽ ഇത് പ്രാബല്യത്തിലായിരുന്നു. മാര്‍ച്ചിനുശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 1.15 ശതമാനം (115 ബേസിസ് പോയിന്റ്) കുറവുവരുത്തിയിരുന്നു.

Eng­lish sum­ma­ry:  The loan inter­est rate was reduced

You may also like this video;